Skip to main content

മുട്ടം  കെ.വി സബ്‌സ്റ്റേഷന്‍ ഉദ്ഘാടനം 23ന്

 

 

സംസ്ഥാനത്തെ വൈദ്യുതി മേഖലയില്‍ കാലാനുസൃതമായ സാങ്കേതിക മാറ്റങ്ങളും പരിഷ്‌ക്കാരങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട്   മുട്ടത്ത് നിര്‍മ്മിച്ചിരിക്കുന്ന 110/11 കെ.വി. സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം 23ന്  രണ്ട് മണിക്ക് വൈദ്യുതി വകുപ്പു മ ്രന്തി  എം എം മണി നിര്‍വ്വഹിക്കും. പി.ജെ. ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യാതിഥിയായിരിക്കും. 

വൈദ്യുതി പ്രസരണ-വിതരണ രംഗം കൂടുതല്‍ കാര്യക്ഷമമാക്കികൊണ്ട്് പര്യാപ്തമായ വോള്‍ട്ടേജ് ലഭ്യമാക്കുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട വൈദ്യുതി വേണ്ട സമയത്ത് നിര്‍ബാധം ലഭ്യമാക്കുക, എന്നീ കാഴ്ച്ചപ്പാടുകളോടെ വൈദ്യുതി പ്രസരണ-വിതരണ ശൃംഖല ദൃഢപ്പെടുത്തി പ്രസരണരംഗത്ത് കൂടുതല്‍ സബ്‌സ്റ്റേഷനുകളും ലൈനുകളും സ്ഥാപിക്കുന്നതിന് വേണ്ടി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിയുള്ള സമയ ബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാരും ഇലക്ടിസിറ്റി ബോര്‍ഡ് ലിമിറ്റഡും ചേര്‍ന്ന് നടപ്പിലാക്കിവരുന്നത്. മുട്ടം വില്ലേജ് ഓഫീസിന് സമീപം തൊടുപുഴ - പുളിയ•ല സംസ്ഥാന പാതയോരത്ത് ജലവിഭവ വകുപ്പ് സൗജന്യമായി വിട്ടുനല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് സബ്‌സ്റ്റേഷന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ സബ്‌സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി 09.02.2016 ല്‍ 530 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിക്കുകയും, 2016 മെയ് മാസത്തില്‍ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു. ഈ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി എത്തുന്നത് ഇതിന്റെ സമീപത്തുകൂടി കടന്നു പോകുന്ന 110 കെ.വി നേര്യമംഗലം - പാല ലൈനില്‍ നിന്നുമാണ്. 

മുട്ടം 110/11 കെ.വി.സബ്‌സ്‌റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ മുട്ടം, കരിങ്കുന്നം, കുടയത്തൂര്‍, ആലക്കോട്, വെള്ളിയാമറ്റം എന്നീ പഞ്ചായത്തുകളില്‍പ്പെട്ട സ്ഥലങ്ങളിലെ പതിനായിരത്തില്‍പ്പരം വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ഇതിന്റെ നേരിട്ടുള്ള പ്രയോജനം ലഭിക്കും. രണ്ടാം ഘട്ടമായി ഈ സബ്‌സ്റ്റേഷനില്‍ 110/11 കെ വി 12.5 എം.വി.എ ശേഷിയുള്ള ഒര ട്രാന്‍സ്‌ഫോര്‍മറിന്റെയും മൂന്ന് 11 കെ വി ഫീഡറുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ മേഖലകളിലേക്ക് ഇതിന്റെ പ്രയോജനം ലഭ്യമാകുകയും സബ്‌സ്റ്റേഷന്റെ പ്രവര്‍ത്തനം പൂര്‍ണ്ണതോതില്‍ സജ്ജമാകുകയും ചെയ്യും. ഇതോടുകൂടി മുട്ടത്തും പരിസര പ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്ക് ഗുണമേ•യുള്ള വൈദ്യുതി നിര്‍ബാധം ലഭിക്കും. ഈ സബ്‌സ്റ്റേഷന്റെ നിര്‍മ്മാണത്തിനായി ഇതുവരെ 390 ലക്ഷം രൂപ ചെലവായിട്ടുണ്ട.്

date