Skip to main content

അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റ്‌ 25 മുതല്‍

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ പബ്ലിക്ക്‌ റിലേഷന്‍സ്‌ വകുപ്പിന്‍െ്‌റ ആഭിമുഖ്യത്തില്‍ ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്‌, ലൈബ്രറി കൗണ്‍സില്‍ തുടങ്ങിയവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അതിജീവനം ഡോക്യുമെന്‍്‌ററി ഫെസ്‌റ്റ്‌ ഫെബ്രുവരി 25, 26, 27 തീയതികളില്‍ കുട്ടനെല്ലൂര്‍ ശ്രീ സി അച്ച്യുതമേനോന്‍ ഗവ. കോളേജില്‍ നടക്കും. 25 ന്‌ രാവിലെ 10 ന്‌ മേയര്‍ അജിത വിജയന്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. വാര്‍ഡ്‌ കൗണ്‍സിലര്‍ എം എന്‍ ശശിധരന്‍ അദ്ധ്യക്ഷത വഹിക്കും. ചലച്ചിത്ര സംവിധായകരായ പ്രിയനന്ദനന്‍, കെ.ആര്‍. മനോജ്‌കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളാകും. കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. സി.സി. ബാബു പങ്കെടുക്കും. 25 ന്‌ പ്രളയശേഷം ഹൃദയപക്ഷം (എം വേണുകുമാര്‍), വൈലോപ്പിളളി ഒരു കാവ്യജീവിതം (പ്രിയനന്ദനന്‍), രാമുകാര്യാട്ട്‌ സ്വപ്‌നവും സിനിമയും (ടി വി ചന്ദ്രന്‍), ദേവനായകന്‍ പ്രേംനസീര്‍ (വി ആര്‍ ഗോപിനാഥ്‌്‌), എന്‍ പി മുഹമ്മദ്‌ (പി ടി കുഞ്ഞമുഹമ്മദ്‌), പ്രൊഫ. എന്‍ കെ സാനു മനുഷ്യനെ സ്‌നേഹിച്ച ഒരാള്‍ (മധുപാല്‍) ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. 26 ന്‌ പി പത്മരാജന്‍ മലയാളത്തിന്റെ ഗന്ധര്‍വ്വന്‍ (ടി രാജീവ്‌ നാഥ്‌), ക്ഷേത്രപ്രവേശന വിളംബരം സമരവിജയവീഥികള്‍ (വിനോദ്‌ മങ്കര്‌), പൊന്‍കുന്നം വര്‍ക്കി (എം പി സുകുമാരന്‍ നായര്‍), അഴീക്കോട്‌ മാഷ്‌ (എം ജി ശശി ), സി വി രാമന്‍പിളള വാക്കിന്റെ ശില്‍പി-കെ പി കുമാരന്‍ (30 മിനിറ്റ്‌) പ്രദര്‍ശനം നടക്കും. 27 ന്‌ പ്രേംജി-ഏകലോചനജന്മം (നീലന്‍), പൊന്‍കുന്നം വര്‍ക്കി (എം പി സുകുമാരന്‍ നായര്‍), രാഗം മണിരംഗ്‌ (ടി കെ രാജീവ്‌ കുമാര്‍), കടമ്മന്‍-പ്രകൃതിയുടെ പടയണിക്കാരന്‍-കടമ്മനിട്ട രാമകൃഷ്‌ണന്‍ (ജയരാജ്‌), ദേവനായകന്‍ പ്രേംനസീര്‍ (വി ആര്‍ ഗോപിനാഥ്‌), വളളത്തോള്‍ മഹാകവി (കെ ജി ജോര്‍ജ്ജ്‌), വി സാംബശിവന്‍ കഥാകഥനത്തിന്‍റെ രാജശില്‍പി (പി ബാലചന്ദ്രന്‍) ഡോക്യുമെന്‍്‌ററികള്‍ പ്രദര്‍ശിപ്പിക്കും. ചലച്ചിത്രസംവിധായകരായ എം പി സുകുമാരന്‍ നായര്‍, എം ജി ശശി വിവിധ ചര്‍ച്ചകളില്‍ പങ്കെടുക്കും.

date