Post Category
പ്രളയസഹായം : ബീച്ച് അംബ്രല്ല വിതരണം 25 ന്
വഴിയോര ഭാഗ്യക്കുറി വില്പനക്കാര്ക്കുളള ബീച്ച് അംബ്രല്ല വിതരണവും പ്രളയധനസഹായ വിതരണവും ഫെബ്രുവരി 25 ഉച്ചയ്ക്ക് 2 ന് തേക്കിന്‍കാട് മൈതാനത്ത് വിദ്യാര്‍ത്ഥി കോര്‍ണറില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍ നിര്‍വഹിക്കും. മേയര്‍ അജിത വിജയന് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മേരി തോമസ് മുഖ്യാതിഥിയാകും. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ്ണ, ക്ഷേമനിധി ബോര്‍ഡംഗം ടി ബി സുബൈര്‍ തുടങ്ങിയവര്‍ ആശംസ നേരും. മുന്‍ എംഎല്‍എ ബാബു എം പാലിശ്ശേരി സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ എസ് ഷാഹിത നന്ദിയും പറയും.
date
- Log in to post comments