Skip to main content

അസംഘടിത തൊഴിലാളികള്‍ക്ക്‌  പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാം

അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച പ്രധാന്‍മന്ത്രി ശ്രംയോഗി മാന്‍ ധന്‍ (പിഎം-എസ്‌വൈഎം) പെന്‍ഷന്‍ പദ്ധതിയില്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക്‌ അംഗത്വമെടുക്കാം. 18 മുതല്‍ 40 വയസുവരെ പ്രായമുള്ള തൊഴിലാളികള്‍ക്ക്‌ അംഗമാകാം. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയായ പിഎം-എസ്‌വൈഎയില്‍ അംഗമാകുന്നവര്‍ക്ക്‌ 60 വയസിനുശേഷം മാസം 3000 രൂപ പെന്‍ഷന്‍ ലഭിക്കും. കേന്ദ്ര-സംസ്ഥാന തൊഴില്‍ വകുപ്പ്‌ ഓഫീസുകള്‍, എല്‍ഐസി, ഇഎസ്‌ഐസി, ഇപിഎഫ്‌ഒ ഓഫീസുകള്‍ എന്നിവ വഴി പദ്ധതിയില്‍ അംഗമാകാം. ജില്ലയില്‍ പദ്ധതിയില്‍ ചേരുന്നതിനുള്ള സഹായകേന്ദ്രമായി പ്രവര്‍ത്തിക്കുന്നത്‌ ഗുരുവായൂര്‍ ക്ഷേത്രം പടിഞ്ഞാറ്‌ നടക്ക്‌ സമീപം ഗാന്ധിനഗര്‍ സായ്‌ഡു അപ്പാര്‍ട്ട്‌മെന്‍്‌റില്‍ പ്രവര്‍ത്തിക്കുന്ന ബീഡി വര്‍ക്കേഴ്‌സ്‌ വെല്‍ഫയര്‍ ഫണ്ട്‌ ഡിസ്‌പെന്‍സറിയാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍ : 0497-2700995, 2938812. 
 

date