Skip to main content

കിളിപ്പാടം ടൂറിസം പദ്ധതി : നിര്‍മ്മാണോദ്‌ഘാടനം 24 ന്‌

ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ മുഖേന കുന്നംകുളം നിയോജകമണ്‌ഡലത്തിലെ കാക്കത്തുരുത്തില്‍ രണ്ടര കോടി ചെലവിട്ട്‌ നടപ്പാക്കുന്ന കിളിപ്പാടം ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്‌ഘാടനം ഫെബ്രുവരി 24 രാവിലെ 11 ന്‌ തദ്ദേശസ്വയംഭരണ വകുപ്പ്‌ മന്ത്രി എ സി മൊയ്‌തീന്‍ നിര്‍വഹിക്കും. കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. ഡോ. പി കെ ബിജു എംപി, വി കെ ശ്രീരാമന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. വടക്കാഞ്ചേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എസ്‌ ബസന്ത്‌ ലാല്‍, പോര്‍ക്കുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഓമന ബാബു, കുന്നംകുളം മുനിസിപ്പാലിറ്റി വൈസ്‌ ചെയര്‍മാന്‍ പി എം സുരേഷ്‌ തുടങ്ങിയവര്‍ ആശംസ നേരും. ആര്‍ക്കിട്ടെക്‌ട്‌ എം ആര്‍ പ്രമോദ്‌ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കും. ജില്ലാ കളക്‌ടര്‍ ടി വി അനുപമ സ്വാഗതവും ഡിടിപിസി സെക്രട്ടറി ബിനോഷ്‌ കുഞ്ഞപ്പന്‍ നന്ദിയും പറയും.

date