Skip to main content

കൊടുങ്ങല്ലൂര്‍ നഗരസഭ ബജറ്റ്‌ 23 ന്‌

കൊടുങ്ങല്ലൂര്‍ നഗരസഭയുടെ 2019 -20 വര്‍ഷത്തെ ബജറ്റ്‌ ഫെബ്രുവരി 23 ന്‌ നഗരസഭയില്‍ ചേരുന്ന കൗണ്‍സിലില്‍ അവതരിപ്പിക്കും. ഫെബ്രുവരി 23 രാവിലെ 11 ന്‌ നഗരസഭ ചെയര്‍മാന്‍ കെ. ആര്‍. ജൈത്രന്‍ അദ്ധ്യക്ഷത വഹിക്കും. വൈസ്‌ ചെയര്‍പേഴ്‌സണ്‍ ഹണി പീതാംബരനാണ്‌ ബജറ്റ്‌ അവതരിപ്പിക്കുക. ഫെബ്രുവരി 26 രാവിലെ 10.30 ന്‌ ബജറ്റ്‌ ചര്‍ച്ച നടക്കും. ചര്‍ച്ചയ്‌ക്ക്‌ ശേഷം ചെയര്‍മാനും വൈസ്‌ ചെയര്‍പേഴ്‌സണും മറുപടി പറയുമെന്ന്‌ ചെയര്‍മാന്‍ കെ.ആര്‍. ജൈത്രന്‍ അറിയിച്ചു.

date