ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ബജറ്റില്‍ നവകേരള നിര്‍മ്മിതിക്ക് പ്രാധാന്യം
നവകേരള നിര്‍മ്മിതിക്ക് പ്രാധാന്യം നല്‍കി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്‌ണന്‍ അവതരിപ്പിച്ചു. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിക്ക് 1,0393,000 രൂപ വകയിരുത്തി. ഉല്‌പാദന മേഖലയില്‍ വനിതാ തൊഴില്‍ സംരംഭകര്‍ക്ക് 3200000 രൂപയും വനിതകള്‍ക്ക് ഓട്ടോറിക്ഷ/പിക്‌അപ്പ് ഓട്ടോറിക്ഷ വാങ്ങുന്നതിനു 3250000 രൂപയും മാറ്റിവെച്ചു. നെല്‍കൃഷി കൂലി ചെലവ് സബ് സിഡിക്കായി 18 ലക്ഷം രൂപ വകയിരുത്തി. കാട്ടൂര്‍ പഞ്ചായത്ത് ഹോസ്‌പിറ്റലില്‍ ഡോക്ടര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് നിയമനത്തിന് 590000 രൂപ വകയിരുത്തി. എസ് ഇ കോളനി നവീകരണത്തിനായി 2573000രൂപ വകയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി എ മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ കെ ഉദയപ്രകാശ്, ജില്ലാ പഞ്ചായത്ത് അംഗം ടി ജെ ശങ്കര നാരായണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ആസൂത്രണ സമിതി അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ സംസാരിച്ചു.
- Log in to post comments