Skip to main content

വടക്കുംകര ഗവ. യു പി സ്‌കൂളിലെ  പുതിയ ക്ലാസ്സ്‌ മുറികള്‍

സംസ്‌ഥാന സര്‍ക്കാരിന്റെ 1000 ദിനകര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വടക്കുംകര ഗവണ്മെന്റ്‌ യു പി സ്‌കൂളിന്റെ 5 ക്ലാസ്സ്‌ മുറികളുടെ നിര്‍മ്മാണോദ്‌ഘാടനം പ്രൊഫ കെ യു അരുണന്‍ എം എല്‍ എ നിര്‍വഹിച്ചു. പൂമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വര്‍ഷരാജേഷ്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ എന്‍ കെ ഉദയപ്രകാശ്‌ മുഖ്യാഥിതി ആയിരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 49 ലക്ഷം രൂപയാണ്‌ ക്ലാസ്സ്‌ റൂമുകളുടെ നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്‌. ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രവര്‍ത്തകരും പങ്കെടുത്തു. പൂമംഗലം പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ ഇ ആര്‍ വിനോദ്‌ സ്വാഗതവും ടി എസ്‌ സുനില്‍കുമാര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

date