Skip to main content

പദ്ധതികൾ പൂർത്തിയാക്കുന്നതിലെ  കാലതാമസം ഒഴിവാക്കണം: മന്ത്രി കെ കൃഷ്ണൻകുട്ടി 

നീണ്ട കാലമാണ് പദ്ധതികൾ പൂർത്തീകരിക്കാൻ വേണ്ടിവരുന്നതെന്നും ഈ അവസ്ഥയിൽ മാറ്റമുണ്ടാകണമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമ പഞ്ചായത്തിലെ ഏര്യം പുഴയ്ക്ക് കുറുകെ നിർമ്മിക്കുന്ന പൂരക്കടവ് വിയർ കം ട്രാക്ടർ വേയുടെ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഈ പദ്ധതി 2020 മാർച്ച് 31നുള്ളിൽ പൂർത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത് അത് പോലെ നടക്കണം. പദ്ധതിയുടെ ഗുണം ഓരോ കുടുംബത്തിനും ലഭിക്കണം. അതിനായി കൃത്യമായ കണക്ക് തയ്യാറാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. 

3.75  കോടി രൂപ ചെലവിലാണ് പദ്ധതി ഒരുക്കുന്നത്. കാർഷിക മേഖലയിൽ ജലസേചന സൗകര്യം ലഭ്യമാക്കുക എന്ന ഉദ്യേശത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ടി വി രജേഷ് എംഎൽഎ അധ്യക്ഷനായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ പി ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം സുമിത്ര ഭാസ്‌കരൻ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

 

date