പി എം എ വൈ ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ സംഗമവും താക്കോൽദാനവും നടത്തി
തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പി എം എ വൈ, ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനവും ഗുണഭോക്തൃ സംഗമവും ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. മറ്റൊരു സംസ്ഥാനത്തും ചെയ്യാത്ത രീതിയിലാണ് കേരളത്തിൽ ലൈഫ് മിഷന്റെ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതെന്ന് താക്കോൽദാനം നിർവഹിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഭവന രഹിതരേയും, വാസയോഗ്യമായ വീടില്ലാത്തവരേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി 138 വീടുകളുടെ നിർമ്മാണമാണ് പൂർത്തീകരിച്ചത്. ഇതിന് പുറമെ എ ഐ വൈ ഭവന പദ്ധതിയിൽ വിവിധ കാരണങ്ങളാൽ നിർമ്മാണം പൂർത്തിയാക്കാതെ പോയ 127 വീടുകളുടെ നിർമ്മാണം ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ചിട്ടുമുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ജെയിംസ് മാത്യു എം എൽ എ അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ലത, വൈസ് പ്രസിഡണ്ട് വി പി ഗോവിന്ദൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഐ വി നാരായണൻ , പി എ യു ജില്ലാ പ്രൊജക്ട് ഡയറക്ടർ കെ എം രാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments