കണ്ണൂര് അറിയിപ്പുകള്
പട്ടയകേസുകൾ മാറ്റി
നാളെയും(ഫെബ്രുവരി 22) ഫെബ്രുവരി 27 നും കലക്ടറേറ്റിൽ വിചാരണക്ക് വെച്ച ഇരിട്ടി, തലശ്ശേരി താലൂക്കുകളിലെ ദേവസ്വം പട്ടയ കേസുകൾ യഥാക്രമം മാർച്ച് 22, 27 തീയതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടർ(ഡിഎം&എൽടി) അറിയിച്ചു.
ജില്ലാ ആശുപത്രി സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക്:
പ്രവൃത്തി ഉദ്ഘാടനം നാളെ (ഫെബ്രു. 22)
കണ്ണൂർ ജില്ലാ ആശുപത്രിക്ക് കിഫ്ബി ഫണ്ടിൽനിന്ന് 61 കോടി രൂപ വകയിരുത്തി നിർമ്മിക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് (ഫെബ്രു. 22) രാവിലെ 10.30ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും.
എൽ ഡി സി മാതൃകാ പരീക്ഷയും അനുമോദനവും
സർക്കാറിന്റെ 1000 ദിനാഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 25 ന് രാവിലെ 10 മണിക്ക് ജില്ലാ ആസൂത്രണ സമിതി മിനി കോൺഫറൻസ് ഹാളിൽ കൈവല്ല്യ സ്വയം തൊഴിൽ പദ്ധതിയിൽ വായ്പ ലഭിച്ച് മികച്ച നിലയിൽ സംരംഭം നടത്തിവരുന്നവരെ അനുമോദിക്കുന്നു. ഇതോടൊപ്പം ഭിന്നശേഷി വിഭാഗത്തിലെ ഉദ്യോഗാർഥികൾക്കായി എൽ ഡി ക്ലാർക്ക് (കേരളാ ഖാദി & വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ്) മാതൃകാ പരീക്ഷ നടത്തുന്നു. പങ്കെടുക്കാൻ താൽപര്യമുള്ള ജില്ലയിലെ വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റജിസ്റ്റർ ചെയ്ത ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾ ഫെബ്രുവരി 23 നു മുൻപായി അതതു എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0497 2700831.
വൈദ്യുതി മുടങ്ങും
പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പിലാത്തറ ടൗൺ, പഴിച്ചീൽ, പെരിയാട്ട്, വിദ്യാനഗർ, ചിറ്റന്നൂർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 22) രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഇരിക്കൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ സിദ്ദിഖ് നഗർ, മലബാർ ക്രഷർ, മോഡേൺ വുഡ് നാളെ(ഫെബ്രുവരി 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ചപ്പാരപ്പടവ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ(ഫെബ്രുവരി 22) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മണിയറ, മണിയറ സ്കൂൾ, പൂമാലക്കാവ്, ഉണ്ണിമുക്ക്, ഏഴുംവയൽ ഭാഗങ്ങളിൽ നാള(ഫെബ്രുവരി 22) രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വളിഞ്ചിയൻകാവ്, കോയ്യോട് ചൂള, കോയ്യോട് പോസ്റ്റ് ഓഫീസ്, തൈക്കണ്ടി സ്കൂൾ, കൊല്ലന്റെവളപ്പിൽ, ചെമ്പിലോട് എസ്റ്റേറ്റ്, വി പ്ലാസ്റ്റിക്, പ്രധാനമന്ത്രി റോഡ് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 22) രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
അഭിമുഖം 23 ന്
ജില്ലയിൽ സാമൂഹ്യനീതി വകുപ്പ് മുഖേന സൈക്കോസോഷ്യൽ സ്കൂൾ കൗൺസലർ ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർഥികൾക്കുള്ള അഭിമുഖം ഫെബ്രുവരി 23 ന് രാവിലെ ഒമ്പത് മണി മുതൽ ജില്ലാ പഞ്ചായത്ത് ഹാളിൽ നടത്തും. ഇന്റർവ്യൂ കാർഡ് ലഭിച്ചവർ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം കൃത്യസമയത്ത് ഹാജരാകേണ്ടതാണ്. ഫോൺ: 0497 2712255.
മുഖ്യമന്ത്രി നാളെ ജില്ലയിൽ
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ(ഫെബ്രുവരി 22) ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. 2.30 ന് വീടിന്റെ താക്കോൽദാനവും കുടുംബ സഹായ ഫണ്ട് വിതരണവും - പയ്യന്നൂർ, 3.30- തളിപ്പറമ്പ് ആർ ഡി ഒ ഓഫീസ് ഉദ്ഘാടനം, അഞ്ച് മണി - അന്താരാഷ്ട്ര ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് ശിലാസ്ഥാപനം-കല്ല്യാട്, 6.30 - ഐ ടി ഇൻകുബേഷൻ സെന്റർ, മാങ്ങാട്ടുപറമ്പ്.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ റൂമുകൾ പെയിന്റ് ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 26 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും.
സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലേക്ക് വർക്ക് ഷെഡ് നിർമിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 28 ന് വൈകിട്ട് രണ്ട് മണി വരെ ക്വട്ടേഷൻ സ്വീകരിക്കും.
സിവിൽ എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ലാബിൽ സിന്തറ്റിക് ടാങ്ക്, അനുബന്ധ സാമഗ്രികൾ എന്നിവ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ഫെബ്രുവരി 28 ന് ഉച്ചക്ക് 12.30 വരെ ക്വട്ടേഷൻ സ്വീകരിക്കും. ഫോൺ: 0497 2780226.
ലോകസഭാ തെരഞ്ഞെടുപ്പ്: പേര് രജിസ്റ്റർ ചെയ്യണം
2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലിചെയ്യാൻ താൽപര്യമുള്ള വിമുക്തഭടൻമാർ അവരവരുടെ പരിധിയിൽ ഉൾപ്പെടുന്ന പൊലീസ് സ്റ്റേഷനിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ലേലം ചെയ്യും
മൊറാഴ വില്ലേജിലെ 122/1എ, 122/1ബി, കല്ല്യാശ്ശേരി വില്ലേജിലെ 385/1എ, 385/1ഡി, 385/1ബി എന്നീ റീസർവെ നമ്പർ പ്രകാരമുള്ളതും മാങ്ങാട്ട്പറമ്പ് കെ എ പി നാലാം ബറ്റാലിയൻ ക്യാമ്പിൽ സ്ഥിതിചെയ്യുന്നതുമായ കായ്ഫലമുള്ള തെങ്ങുകളിൽ നിന്ന് വിളഞ്ഞ തേങ്ങകളും മാവ്, പ്ലാവ് എന്നിവയിൽ നിന്നും കായ്ഫലങ്ങളും 2019 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ ശേഖരിക്കുന്നതിനുള്ള അവകാശം ഫെബ്രുവരി 27 ന് രാവിലെ 11 മണിക്ക് ബറ്റാലിയൻ ആസ്ഥാനത്ത് ലേലം ചെയ്യും. ഫോൺ: 0497 2781316.
ദർഘാസ് ക്ഷണിച്ചു
ഭൂജല വകുപ്പ് ജില്ലാ ഓഫീസർ മയ്യിൽ ഗവ.പ്രീമെട്രിക് ഹോസ്റ്റൽ, തലശ്ശേരി ഗവ.പ്രീമെട്രിക് ഹോസ്റ്റൽ, പഴയങ്ങാടി ഗവ.പ്രീമെട്രിക് ഹോസ്റ്റൽ എന്നിവിടങ്ങളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. ഫെബ്രുവരി 27 ന് വൈകിട്ട് മൂന്ന് മണി വരെ ദർഘാസ് സ്വീകരിക്കും. ഫോൺ: 0497 2709892.
പരിപാടികൾ നാളെ (ഫെബ്രു. 22)
കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: സംസ്ഥാന വനിതാ കമീഷൻ സിറ്റിംഗ് 10.30
ടൗൺ സ്ക്വയർ: സർക്കാറിന്റെ ആയിരം ദിനാഘോഷം മെഗാ എക്സിബിഷൻ 10.00, ഒഡീസി ഡാൻസ്, ഇശൽ നൈറ്റ് 6.00
മന്ത്രിയുടെ വാർത്താ സമ്മേളനം: ക്ഷണക്കത്ത്
സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷവുമായി ബന്ധപ്പെട്ട് വ്യവസായ, കായിക, യുവജനകാര്യ വകുപ്പുകളിൽ കൈവരിച്ച നേട്ടങ്ങൾ വിശദീകരിക്കാൻ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. ഇ പി ജയരാജൻ ഫിബ്രവരി 23ന് ശനിയാഴ്ച രാവിലെ 11 മണിക്ക് കണ്ണൂർ ഗവ. ഗസ്റ്റ്ഹൗസിൽ വാർത്താസമ്മേളനം നടത്തും. വാർത്താസമ്മേളനത്തിൽ താങ്കൾ പങ്കെടുക്കണമെന്ന് താൽപ്പര്യപ്പെടുന്നു.
- Log in to post comments