Skip to main content
ഡോക്യുമെൻറ്ററി  ഫെസ്റ്റ്ൻറ്റെ  ഉറ്ഘാടന ചടങ്ങിൽ പ്രശസ്ത സിനിമാ സംവിധായകൻ പ്രിയനന്ദൻ സംസാരിക്കുന്നു

അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലിന് തുടക്കമായി വീടുകളില്‍ മാത്രമല്ല മനുഷ്യമനസ്സുകളില്‍ കൂടി വെളിച്ചമെത്തണം: പ്രിയനന്ദനന്‍

 

വീടുകളില്‍ വെളിച്ചമെത്തിക്കല്‍ മാത്രമല്ല മനുഷ്യമനസ്സുകളില്‍ കൂടി വെളിച്ചം നിറക്കുകയെന്നത് വളരെ പ്രധാനമാണെന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും സംവിധായകന്‍ പ്രിയനന്ദനന്‍. മന്ത്രിസഭയുടെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. 

ഏത് രംഗമെടുത്താലും കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയതു പോലുള്ള ധീരമായ തീരുമാനങ്ങളും നടപടികളും അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തെക്കാളും പ്രധാനമാണ് അതിജീവനം. മൊബൈലില്‍ കളിക്കുന്നവരെന്ന് പരിഹസിച്ച് നാം തള്ളിപ്പറഞ്ഞ പുതുതലമുറയിലെ കുട്ടികളും മല്‍സ്യത്തൊഴിലാളികളുമായിരുന്നു പ്രളയവേളയില്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനുണ്ടായിരുന്നത്. അവര്‍ക്ക് ജാതിയും മതവുമുണ്ടായിരുന്നില്ല. സത്യം വിളിച്ചു പറയുന്നവര്‍ക്കെതിരേ ഭീഷണിയുയര്‍ത്തിയിട്ട് കാര്യമില്ല. കെട്ടുകഥകളെയും ഐതിഹ്യങ്ങളെയും ചരിത്രമായി ചിത്രീകരിക്കുന്നത് ശരിയല്ല. നമ്മുടെ പുറത്തു നിന്ന് ജാതി പോയിട്ടുണ്ടെങ്കിലും ഉള്ളില്‍ അവ ഇപ്പോഴും ശക്തമായി തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് മാറണമെങ്കില്‍ നാം ഒരു പാട് മുന്നോട്ടുപോവേണ്ടതുണ്ട്. നമുക്ക് മുമ്പേ നടന്നു പോയ മഹാത്മാക്കളുടെ ത്യാഗങ്ങളും രക്ത സാക്ഷ്യങ്ങളുമാണ് നമ്മെ മുന്നോട്ടുനയിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്‍ കെ പി ജയബാലന്‍ മഅധ്യക്ഷനായി. സംവിധായകന്‍ ടി ദീപേഷ്, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ ബൈജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, സി മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രിയനന്ദനന്‍ സംവിധാനം ചെയ്ത വൈലോപ്പിള്ളി ഒരു കാവ്യജീവിതം, എന്‍ വേണുകുമാര്‍ സംവിധാനം ചെയ്ത പ്രളയ ശേഷം ഹൃദയപക്ഷം എന്നീ ഡോക്യുമെന്റികള്‍ പ്രദര്‍ശിപ്പിച്ചു. അതിജീവനം ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ ഭാഗമായി നാളെ(ഫെബ്രുവരി 21) രാവിലെ 10 മണി മുതല്‍ ശിക്ഷക് സദനില്‍ പ്രദര്‍ശനങ്ങള്‍ നടക്കും. 

 

date