Post Category
ആയിരം ദിനാഘോഷം: 27ന് മാരത്തോണ്‍
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി ഫിബ്രവരി 27ന് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍ നഗരത്തില്‍ രാവിലെ ആറ് മണിക്കാണ് മാരത്തോണ്‍ നടക്കുക. സ്ത്രീകള്‍, പുരുഷന്മാര്, എന്നീ രണ്ട് വിഭാഗങ്ങളിലായിട്ടാണ് മാരത്തോണ്‍ മത്സരം. എല്ലാ വിഭാഗമാളുകളും അണിനിരക്കുന്ന ഫണ്‍ റണ്‍ മാരത്തോണും നടക്കും. മത്സര വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് യഥാക്രമം 10,000, 5000, 3000 രൂപ വീതം കാഷ് പ്രൈസ് നല്‍കും. പങ്കെടുക്കുന്നവര്‍ക്ക് 24 വരെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും ജില്ലാ സ്പോട്സ് കൗണ്‍സിലിലും രജിസ്റ്റര്‍ ചെയ്യാം. വീ ആര് കണ്ണൂര്‍ പേജ് വഴി ഓണ്‍ലൈനായും രജിസ്റ്റര്‍ ചെയ്യാം.
date
- Log in to post comments