12 വര്‍ഷത്തില്‍ ഒരിക്കല്‍ പൂക്കുന്ന
നീലക്കുറിഞ്ഞിയില്‍ നിന്നും നീലകുറിഞ്ഞിയിലെ പൂന്തേനുണ്് തേനീച്ചകള്‍ ഉല്‍പ്പാദിപ്പിച്ച കുറിഞ്ഞി തേന്‍ ഏറെ ഔഷധ ഗുണങ്ങള്‍ ഉള്ള ഒന്നാണ്. അര കിലോയ്ക്ക് 450 രൂപയ്ക്കാണ് വനം വകുപ്പ് സ്റ്റാളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്. സുഗന്ധലേപനങ്ങളില്‍ ഏറ്റവും മികച്ച ചന്ദന തൈലവും ചന്ദന പൊടിയും ഏറ്റവും ശുദ്ധമായതും ഗുണമേ•യില്‍ മികച്ചതുമാണ് പ്രദര്‍ശന സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ഏറെ പ്രസിദ്ധമായ മറയൂര്‍ ശര്‍ക്കരയും കിലോയ്ക്ക് 80 രൂപ നിരക്കില്‍ വില്‍പ്പനക്കായി സ്റ്റാളില്‍ ലഭ്യമാണ്. കൂടാതെ പല രോഗങ്ങള്‍ക്കുമുള്ള ഔഷധമായ തേന്‍ നെല്ലിക്ക, കാന്താരി തേന്‍, വെളുത്തുള്ളി തേന്‍, ഇഞ്ചി തേന്‍, കുരുമുളക് തേന്‍ എന്നിവയും വില്പ്പനയ്ക്കുണ്്.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും ഊരാളി വിഭാഗത്തില്‍പെട്ട ആദിവാസി കോളനിയായ വഞ്ചിവയലില്‍ ഉല്‍പ്പാദിപ്പിച്ച കുരുമുളകും പ്രദര്‍ശന സ്റ്റാളില്‍ കാല് കിലോയ്ക്ക് 350 രൂപ നിരക്കില്‍ ലഭ്യമാണ്. ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം ഊരാളി വിഭാഗത്തിന്റെ വികസനത്തിനായിട്ടാണ് നല്‍കുന്നത്. കൂടാതെ ചിന്നാര്‍ വന്യജീവി മേഖലയില്‍ നിന്നും ഉല്‍പ്പാദിപ്പിച്ച 63 ഇനം വിത്തുകളുടെ പ്രദര്‍ശനവും പെരിയാര്‍ ടൈഗര്‍ റിസേര്‍വിന്റെ ലോഗോയോട് കൂടിയ തൊപ്പികളും ടി ഷര്‍ട്ടുകളും പുലിയുടെ എണ്ണം എടുക്കുന്നതിനായുള്ള ക്യാമറ ട്രാപ്പും ഏറെ പുതുമയേറിയ ഒന്നായി മാറുകയാണ്.
സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി ഐ.ഡി.എ ഗ്രൗണ്ിലെ പ്രദര്‍ശനമേളയില്‍ ഒരുക്കിയിരിക്കുന്ന വനംവകുപ്പിന്റെ സ്റ്റോള്‍
- Log in to post comments