Skip to main content

സിവില്‍ സ്റ്റേഷന്‍ ശുചീകരണ പദ്ധതി- തിരൂരില്‍ തുടക്കമായി

സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ എല്ലാ സിവില്‍ സ്റ്റേഷന്‍ പരിസരവും വൃത്തിയാക്കുക എന്ന ലക്ഷ്യത്തോടെ സീറോ വേസ്റ്റ് മലപ്പുറത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പദ്ധതിയ്ക്ക് തിരൂര്‍ സിവില്‍ സ്റ്റേഷനില്‍ തുടക്കമായി. ജില്ലാതലത്തിലും താലൂക്കാടിസ്ഥാനത്തിലും പുതിയതായി രൂപീകരിച്ച സീറോ വേയ്സ്റ്റ് വളന്റിയേഴ്‌സും തിരൂര്‍ പോളിടെക്‌നിക്ക് എന്‍.എസ്.എസ് യൂനിറ്റും വിവിധ ക്ലബുകളും സംയുക്തമായാണ് സിവില്‍ സ്റ്റേഷനിലെ  പരിസരങ്ങള്‍ വൃത്തിയാക്കിയത്. സിവില്‍ സ്റ്റേഷനില്‍ നിന്നും ലഭിച്ച മാലിന്യങ്ങള്‍ പുന:ചംക്രമണത്തിനായി ജൈവ മാലിന്യങ്ങള്‍ അജൈവ മാലിന്യങ്ങള്‍ എന്നിങ്ങനെ തരം തിരിച്ച് മാറ്റിവെച്ചു. തുടര്‍ന്ന് മാലിന്യം അലക്ഷ്യമായി വലിച്ചറിയാനോ കത്തിക്കാനോ പാടില്ല എന്ന അറിയിപ്പും ലഘുലേഖ വിതരണവും സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജില്ലയിലെ മറ്റു സിവില്‍ സ്റ്റേഷനുകളും സീറോ വളന്റിയേഴ്‌സിന്റെ നേതൃത്വത്തില്‍ ശുചീകരിക്കും. തിരൂര്‍ നഗരസഭ കെ.ബാവ, ആര്‍.ഡി.ഒ പി.വി മെഹറലി, തഹസില്‍ ദാര്‍ എന്‍.എം.സുധീഷ്, ആര്‍.ടി.ഒ തോമസ് ജോര്‍ജ്ജ്, സീറോ വേസ്റ്റ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റസീന്‍ എന്നിവര്‍ പങ്കെടുത്തു.

 

date