Skip to main content

അതിജീവനത്തിന്റെഗോത്ര താളവുമായി നങ്ക മോട തുടങ്ങി

പട്ടികവര്‍ഗ്ഗ സുസ്ഥിരവികസന പരിപാടിയുടെ ഭാഗമായി നിലമ്പൂര്‍ പട്ടികവര്‍ഗ്ഗ പ്രത്യേക പദ്ധതിക്കു കീഴില്‍കുടുംബശ്രീജില്ലാമിഷന്റെആഭിമുഖ്യത്തില്‍ നടക്കുന്ന ദേശീയസെമിനാര്‍ നങ്ക മോടക്ക്തുടക്കമായി. നിലമ്പൂര്‍ ഒ.സി.കെഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  പി.വി.അന്‍വര്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. പി.വി.അബ്ദുല്‍വഹാബ് എം.പി  മുഖ്യാതിഥിയായിരുന്നു.
ഗോത്ര വിഭാഗങ്ങളുടെക്ഷേമം, ഉപജീവനം, സംസ്‌കാരം, അതിജീവനം എന്നീ വിഷയങ്ങളില്‍് മൂന്ന് ദിവസങ്ങളിലായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി രാവിലെ 10.30മുതല്‍ മൂന്നു സെഷനുകളിലായി സെമിനാറുകള്‍ സംഘടിപ്പിച്ചു. വൈകീട്ട് അഞ്ചിന് പ്രാദേശികഗോത്ര കലാരൂപങ്ങളും ഏഴിന് കലാ സന്ധ്യയും അരങ്ങേറി. പട്ടികവര്‍ഗമേഖലയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവുംവിപണന മേളയും പരിപാടിയില്‍ ഒരുക്കിയിട്ടുണ്ട്.  കുടുംബശ്രീ വനിതകളുടെ ഉമ്മാന്റെ വടക്കിനി എന്ന ഭക്ഷ്യമേള ശ്രദ്ധേയമായി. ഇന്ന് (ഫെബ്രുവരി 17) മൂന്നു സെഷനുകളിലായി സെമിനാറുകളും ഗോത്ര കലാരൂപങ്ങളുംകലാ സന്ധ്യയും അരങ്ങേറും.തുടര്‍ന്ന് ഫെബ്രുവരി 18 വൈകീട്ട് നാലിന് പരിപാടിസമാപിക്കും.

 

date