Skip to main content

പരസ്യചിത്രത്തിന് എൻട്രികൾ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉപഭോക്തൃകാര്യവകുപ്പിനു വേണ്ടി 45 സെക്കന്റ് ദൈർഘ്യമുള്ള പരസ്യ ചിത്രം നിർമ്മിച്ചു നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.

വകുപ്പിൽ സമർപ്പിക്കുന്ന സ്റ്റോറി ബോർഡും ബഡ്ജറ്റും വിദഗ്ധ സമിതി പരിശോധിച്ച ശേഷം ആശയത്തിന്റെ ഗുണനിലവാരത്തിന്റെയും നിർമ്മാണ ചിലവിന്റെയും അടിസ്ഥാനത്തിൽ നിർമ്മാണത്തിന് അനുമതി നൽകും. 'ഉപഭോക്തൃ ശാക്തികരണം' എന്ന വിഷയത്തിലൂന്നിയുള്ള ആശയങ്ങളാണ് തീയറ്റർ പ്രദർശനത്തിനുതകുന്ന റെസല്യൂഷനിൽ പരസ്യ ചിത്രങ്ങളായി സമർപ്പിക്കേണ്ടത്.

മാർച്ച് പത്തിന് മുൻപ് സ്റ്റോറി ബോർഡും ബഡ്ജറ്റും ഉൾപ്പെടുത്തിയ അപേക്ഷകൾ സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ കൺസ്യൂമർ അഫെയ്‌സ് സെല്ലിൽ ലഭിക്കണം. കവറിനു പുറത്ത് പരസ്യ ചിത്രം-എൻട്രി എന്ന് രേഖപ്പെടുത്തി സീനിയർ സൂപ്രണ്ട്, കൺസ്യൂമർ അഫയേർസ് സെൽ, കമ്മീഷണറേറ്റ് ഓഫ് സിവിൽ സപ്ലൈസ്, പബ്ലിക് ഓഫീസ് കോംപ്ലക്‌സ്, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ അയക്കണം. വിശദ വിവരങ്ങൾക്ക് www.consumeraffairskerala.gov.in  സന്ദർശിക്കുക. ഫോൺ. 0471-2322155. 

പി.എൻ.എക്സ്. 687/19

date