Post Category
ഉത്തരക്കടലാസ് മൂല്യനിർണയം: അപേക്ഷ ക്ഷണിച്ചു
2019 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണ്ണയം ചെയ്യുന്നതിന് എച്ച്.എസ്.എ.മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യരായ അദ്ധ്യാപകർ നിശ്ചിത ഫോർമാറ്റിലുളള അപേക്ഷകൾ 26ന് മുമ്പ് പ്രഥമാദ്ധ്യാപകർക്ക് നൽകണം. 27 മുതൽ പ്രഥമാദ്ധ്യാപകർക്ക് ഐഎക്സാമസിൽ എച്ച്.എം.ലോഗിൻ വഴി അപേക്ഷകളുടെ വിവരങ്ങൾ ഓൺലൈനായി സമർപ്പിക്കാം. സമർപ്പിച്ചശേഷം കൺഫേം ബട്ടൺ ക്ലിക്ക് ചെയ്ത് സമർപ്പണം പൂർത്തീകരിക്കണം. അവസാന തീയതി മാർച്ച് അഞ്ച്. മാർച്ച് ആറ് മുതൽ നിയമന ഉത്തരവ് ഡൗൺലോഡ് ചെയ്യാം.
പി.എൻ.എക്സ്. 695/19
date
- Log in to post comments