Skip to main content

കർഷകത്തൊഴിലാളി ക്ഷേമനിധി: കുടിശ്ശിക അടച്ച് 28വരെ അംഗത്വം പുന:സ്ഥാപിക്കാം

 

കേരള കർഷകത്തൊഴിലാളിക്ഷേമനിധി ബോർഡ് അംശാദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശാദായ കുടിശ്ശിക പിഴ സഹിതം അടച്ച് ഫെബ്രുവരി 28 വരെ അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വർഷത്തിനും പത്തുരൂപ നിരക്കിൽ പിഴ ഈടാക്കും. 60 വയസ്സ് പൂർത്തിയാക്കിയ അംഗത്തിന് കുടിശ്ശിക അടക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും അവസരം ലഭിക്കില്ലെന്ന്. വെൽഫയർ ഫണ്ട് ഓഫീസർ അറിയിച്ചു.

പി.എൻ.എക്സ്. 703/19

date