മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍ താല്‍ക്കാലിക നിയമനം
വെളളിമാടുകുന്ന് ഗവ.ആഫ്റ്റര്‍ കെയര്‍ ഹോമിലെയും ഗവ. മഹിളമന്ദിരത്തിലെയും താമസക്കാരുടെ പരിചരണത്തിനായി സാമൂഹ്യ സുരക്ഷമിഷന്‍ മുഖാന്തിരം അഞ്ച് മള്‍ട്ടി ടാസ്ക് കെയര്‍ പ്രൊവൈഡര്‍, ഒരു വൊക്കേഷണല്‍ ട്രയ്നര്‍ എന്നീ തസ്തികകളിലേക്ക് 89 ദിവസത്തേക്ക് താല്‍ക്കാലിക നിയമനത്തിനായി കൂടിക്കാഴ്ച നടത്തും. മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് വെളളിമാടുകുന്ന് ഗവ.ആഫ്റ്റര്‍ കെയര്‍ ഹോം ഓഫീസിലാണ് കൂടിക്കാഴ്ച. പ്രായപരിധി 30-50, കെയര്‍ പ്രൊവൈഡര്‍ എട്ടാം ക്ലാസ്സ് പാസായവരും, വൊക്കേഷണല്‍ ട്രയ്നര്‍ ഫേഷന്‍ ഡിസൈനിംഗ് - ഡിപ്ലോമ/ഗവ. അംഗീകൃത സര്‍ട്ടിഫിക്കറ്റ്, ക്രാഫ്റ്റ് വര്‍ക്ക് എന്നിവയില്‍ പ്രവൃത്തി പരിചയം ഉളളവരായിരിക്കണം. ഡേ ,നൈറ്റ് ഷിഫ്റ്റ് ഉണ്ടായിരിക്കും. രാവിലെ 10 മണിക്കകം ഓഫീസില്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം എത്തണം.
- Log in to post comments