ഗ്രീന്‍ക്ളീന്‍ കോഴിക്കോട്; വേനല്‍ക്കാല വൃക്ഷത്തൈ പരിപാലന മത്സരം
ഹരിതകേരളം -ഗ്രീന്‍ക്ളീന്‍ കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലാപഞ്ചായത്ത്, കുടുംബശ്രീ, എന്‍.എസ്.എസ്, സേവ്, ജിസം ഫൗണ്ടേഷന്‍ എന്നിവ സംഘടിപ്പിക്കുന്ന വേനല്‍ക്കാല വൃക്ഷത്തൈ പരിപാലന മത്സരം-2019 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. കഴിഞ്ഞ പരിസ്ഥിതി ദിനത്തിലും തുടര്‍ന്നും ജില്ലയില്‍ നട്ട് പരിപാലിക്കുന്ന വൃക്ഷത്തൈകളുടെ ഇപ്പോഴത്തെ ഫോട്ടോ എടുത്ത് ംംം.ഏൃലലിഇഹലമിഋമൃവേ.ീൃഴ എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്താല്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും.
ഒരു കോടി വൃക്ഷത്തൈകള്‍ സംരക്ഷിച്ച് അതിന്റെ ഫോട്ടോ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച് യു.എന്‍.ഇ.പി (ഡിശലേറ ചമശേീി െഋി്ശൃീിാലിമേഹ ുൃീഴൃമാാല)ലേക്ക് കേരളത്തിന്റെ സംഭാവനയായി സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി 10 ലക്ഷം വൃക്ഷത്തൈകള്‍ ജില്ലയില്‍ നിന്നും സംരക്ഷിച്ച് കേരളസര്‍ക്കാരിലേക്ക് സമര്‍പ്പിക്കാന്‍ ലക്ഷ്യമിടുന്നു.
പദ്ധതിക്കായി കോഴിക്കോട് ജില്ലാപഞ്ചായത്ത് അഞ്ച്ലക്ഷംരൂപ വകയിരുത്തി ഫലവൃക്ഷത്തൈകളും ഇന്ത്യന്‍ഓയില്‍ കോര്‍പറേഷന്‍ രണ്ട്ലക്ഷം രൂപ വകയിരുത്തി വൃക്ഷത്തൈ പരിപാലന മത്സരവിജയികള്‍ക്ക് സമ്മാനമായി സൗജന്യ ഇന്ധനക്കാര്‍ഡുകളും, ഫലവൃക്ഷത്തൈകളും നല്‍കുന്നുണ്ട്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മത്സരം സംഘടിപ്പിക്കാന്‍ താല്പര്യമുള്ള പരിസ്ഥിതി സംഘടനകള്‍ക്കും റെസിഡന്‍സ് അസോസിയഷനുകള്‍ക്കും ഫലവൃക്ഷത്തൈകള്‍ ആവശ്യമുള്ളവര്‍ക്കും ബന്ധപ്പെടാം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന വികസനപ്രദര്‍ശനത്തിലെ ഹരിതകേരളം മിഷന്‍ സ്റ്റാളില്‍ വിശദാംശങ്ങള്‍ ലഭിക്കും. ഫോണ്‍: 9645119474.
- Log in to post comments