Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ : അപേക്ഷ ക്ഷണിച്ചു
തിരുവമ്പാടി ഗവ. ഐ.ടി.ഐയില്‍ എ.സി.ഡി വിഷയത്തിന് ഒരു ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും ബ്രാഞ്ചിലുള്ള എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ഏതെങ്കിലും ബ്രാഞ്ചിലുള്ള ഡിഗ്രി അല്ലെങ്കില്‍ ഫിറ്റര്‍/ടര്‍ണര്‍/മെഷീനിസ്റ്റ് ഇവയില്‍ ഏതെങ്കിലും ട്രേഡില്‍ എന്‍ ടിസിയും മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയവും അല്ലെങ്കില്‍ എന്‍എസിയും ഒരു വര്‍ഷത്തെ തൊഴില്‍ പരിചയവുമാണ് യോഗ്യത. താല്‍പ്പര്യമുളളവര്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പകളും സഹിതം തിരുവമ്പാടി ഗവ. ഐ.ടി.ഐ യില്‍ ഫെബ്രുവരി 27 നു രാവിലെ 10.30 നു ഇന്റര്‍വ്യൂവിനായി എത്തണം. ഫോണ്‍ : 0495 2254070.
date
- Log in to post comments