Skip to main content

പൈനാവ് ഗവ.യു.പി സ്‌കൂള്‍  സൂവര്‍ണ്ണ ജൂബിലി ആഘോഷം ഇന്ന്(ഫെബ്രുവരി 23)

 

പൈനാവ് ഗവ. യു.പി സ്‌കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷവും പൂര്‍വ്വ അധ്യാപക- വിദ്യാര്‍ത്ഥി രക്ഷകര്‍തൃ സംഗമവും യാത്രയയപ്പ് സമ്മേളനവും ഇന്ന് രാവിലെ എട്ട് മണിക്ക് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ജൂബിലി സന്ദേശവും  ജില്ലാ പഞ്ചായത്ത് മെമ്പര്‍ ലിസമ്മ സാജന്‍ സ്‌കൂള്‍ മാഗസിന്‍ പ്രകാശനവും നിര്‍വഹിക്കും.

ഇടുക്കി ഡയറ്റ് പ്രിന്‍സിപ്പള്‍ കെ. രാധാകൃഷ്ണന്‍ 2019-20 അക്കാദമി കലണ്ടര്‍ പ്രകാശനവും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കണ്‍വീനര്‍ കെ.എ ബിനുമോന്‍ 2019-20 ആക്ഷന്‍ പ്ലാന്‍ പ്രകാശനവും നടത്തും. എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫീസര്‍ ജോര്‍ജ്ജ് ഇഗ്നേഷ്യസ് 2019-20 പ്രതീക്ഷിത മികവ് കലണ്ടര്‍ പ്രകാശനവും നിര്‍വഹിക്കും. ചടങ്ങില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും സമ്മാനവിതരണവും ഉണ്ടായിരിക്കും.

date