Skip to main content

മുരിക്കാശ്ശേരി 110 കെ.വി സബ്‌സ്റ്റേഷന്‍  നിര്‍മ്മാണോദ്ഘാടനം 24ന്

 

മുരിക്കശ്ശേരിയില്‍ വൈദ്യുതി  ബോര്‍ഡ് നിര്‍മ്മിക്കുന്ന 110 കെ.വി സബ്‌സ്റ്റേഷന്റെ നിര്‍മ്മാണോദ്ഘാടനം ഫെബ്രുവരി 24ന് വൈകിട്ട് മൂന്ന് മണിക്ക് സബ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ വൈദ്യുതവകുപ്പ് മന്ത്രി എം.എം മണി നിര്‍വ്വഹിക്കും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി മുഖ്യാതിഥിയായി പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ജോസഫ് മുക്കാട്ട്, ജില്ലാകലക്ടര്‍ എച്ച്. ദിനേശന്‍, കെ.എസ്.ഇ.ബി ഡയറക്ടര്‍ വി. ശിവദാസന്‍, ഡെപ്യൂട്ടി  ചീഫ് എഞ്ചിനീയര്‍ രാജന്‍ കെ.ആര്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക  നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date