Skip to main content

ജില്ലയില്‍ കുടുംബശ്രീയുടെ മില്‍ക്കി ലാറ്റി യൂണിറ്റിന് ആരംഭമായി

 

  ഇടവെട്ടി പഞ്ചായത്ത് സി.ഡി.എസ്സില്‍ 'മില്‍ക്കി ലാറ്റി' യൂണിറ്റിന് ആരംഭമായി. യൂണിറ്റിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ്  ഷീജ നൗഷാദ് നിര്‍വ്വഹിച്ചു. പാലില്‍ നിന്നുള്ള മൂല്ല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിക്കുക എന്നതാണ് കുടുംബശ്രീയുടെ ഈ പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ശുദ്ധമായ പശുവിന്‍പാല്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കാനാണ് ശ്രമം. കുടുംബശ്രീയിലെ അംഗങ്ങള്‍ക്ക് അധിക വരുമാനം കൂടി പദ്ധതി ലക്ഷ്യമിടുന്നു. ജില്ലയില്‍ ഇടവെട്ടി സി.ഡി.എസ്.ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ കുടുംബശ്രീ യൂണിറ്റിലെ അംഗമായ പ്രിയ മനോജ് ന• നേച്ചര്‍ ഫ്രഷ് എന്ന പേരിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. ശുദ്ധമായ പാലിന് ആവശ്യക്കാര്‍ ഏറിയതാണ് ഈ പദ്ധതിയ്ക്ക് രൂപം നല്‍കാന്‍ കാരണം.

യോഗത്തില്‍ സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍  രാജമ്മ ബാബു, ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ഷറീന ഹമീദ്, സി.ഡി.എസ്. അക്കൗണ്ടന്റ് ഫൗസിയ കെ.യു, ഇടവെട്ടി മുന്‍ വെറ്ററിനറി സര്‍ജന്‍ വിനു രാജ് എന്നിവര്‍ സംസാരിച്ചു.

date