1000 ദിനാഘോഷം: പ്രദര്‍ശന മേളയില്‍ സൗജന്യ ആയുര്‍വേദ ചികില്‍സ
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഐഡിഎ ഗ്രൗണ്ടിലെ പ്രദര്‍ശന വിപണനമേളയില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യ ചികില്‍സ ഒരുക്കി ആയുര്‍വേദ വകുപ്പ്. ആയൂര്‍ വേദത്തിലെ വിവിധ വിഭാഗങ്ങളിലെ വിദഗ്ദ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനയും രോഗനിര്‍ണയവും ഏഴു ദിവസങ്ങളിലായി നടക്കും. രാവിലെ 10.30 മുതല്‍ 6.00 മണി വരെയാണ് പരിശോധന സമയം. പ്രസൂ തി തന്ത്ര പദ്ധതിയുടെ ഭാഗമായി സ്ത്രീ രോഗങ്ങളുടെ പ്രത്യേക വിഭാഗം, ആയുഷ് വെല്‍നെസ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി യോഗയും, സ്പോര്‍ട്സ് ആയുര്‍ വേദ പദ്ധതിയുടെ ഭാഗമായി അസ്ഥിരോഗ വിഭാഗത്തിന്റെ ചികിത്സയും സ്റ്റാളില്‍ ഒരുക്കിയിരുന്നു. ഞായറാഴ്ച മിഴി പദ്ധതിയുടെ ഭാഗമായി നേത്രരോഗ വിഭാഗം ചികിത്സയും, തിങ്കളാഴ്ച കൗമാരഭ്യത്വം പദ്ധതിയുടെ ഭാഗമായി ശിശുരോഗ വിദഗ്ധന്റെ സേവനവും ചൊച്ചാഴ്ച മാനസിക രോഗ വിഭാഗം ഡോക്ടറുടെ സേവനവും ലഭിക്കും. ബുധനാഴ്ച പൊതു ഒ.പി വിഭാഗം ചികിത്സയും, ജീവിത ശൈലി രോഗ പ്രതിരോധ ചികിത്സയും, സ്വാന്തന പരിചരണം, ഗര്‍ഭിണി പരിചരണം തുടങ്ങി വിവിധ വിഭാഗങ്ങളിലെ ആയൂര്‍വേദ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും.
പൈതൃക ചികിത്സയുടെ പാരമ്പര്യം പുതുതലമുറയ്ക്ക് പരിചയപ്പെടുത്താന്‍ പണ്ട് കാലത്ത് ഔഷധങ്ങള്‍ സൂക്ഷിച്ചിരുന്ന വൈദ്യശാല അങ്ങാടിപ്പെട്ടിയും പ്രദര്‍ശനത്തിനുണ്ട്. കിരിയാത്ത്, ദേവദാരു, ത്രിവൃത്, ഇരട്ടി മധുരം, ചുക്ക്, തുടങ്ങി 35 ഇനം അങ്ങാടിമരുന്നുകള്‍ അടങ്ങിയ വൈദ്യശാല അങ്ങാടിപ്പെട്ടിയാണ് പ്രദര്‍ശനത്തിനുള്ളത്. വൈദ്യര്‍ക്ക് പെട്ടിയില്‍ നിന്ന് ആവശ്യാനുസരണം വിവിധ ഔഷധ സാമഗ്രികള്‍ നിശ്ചിത അളവില്‍ എളുപ്പത്തില്‍ എടുക്കാന്‍ സഹായിക്കുന്ന രീതിയിലാണ് അങ്ങാടിപ്പെട്ടി നിര്‍മിച്ചിരിക്കുന്നത്. കാലം മാറി മരുന്നുകള്‍ റെഡിമെയ്ഡ് ആയിത്തുടങ്ങിയതോടെയും നൂതന സംവിധാനങ്ങള്‍ ഇടം പിടിച്ചതോടെ അങ്ങാടിപ്പെട്ടിയും പുറന്തള്ളപ്പെടുകയായിരുന്നു. ഔഷധ സസ്യങ്ങളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്തുന്നതിനായി നീര്‍മരുത്, ആര്യവേപ്പ്, അശോകം, നെല്ലി തുടങ്ങിയ വിവിധയിനം ഔഷധ സസ്യങ്ങളും ഭാരതീയ ആയൂര്‍വേദ സ്റ്റാളില്‍ പ്രദര്‍ശനത്തിനൊരുക്കിയിട്ടുണ്ട്. അലോപ്പതി വിഭാഗത്തിന്റെ സ്റ്റോളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തില്‍ രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങി ജീവിത ശൈലി രോഗങ്ങള്‍ പരിശോധിക്കാനുള്ള സൗകര്യവും സന്ദര്‍ശകര്‍ക്ക് ഒരുക്കിയിട്ടുണ്ട്.
- Log in to post comments