Skip to main content
കൃഷി വകുപ്പിന്റെ സ്റ്റോളില് വില്പ്പനയ്ക്കുള്ള പൗര്ണമി ബുഷ് കുരമുളക് ചെടി.

മേളയില്‍ താരമായ് പൗര്‍ണ്ണമി ബുഷ് കുരുമുളക് തൈകള്‍

 

 

ചെടിച്ചട്ടിയില്വളര്ത്തിവര്ഷം മുഴുവന്വിളവെടുക്കാന്കഴിയുന്ന പൗര്ണ്ണമി ബുഷ് കുരുമുളക് തൈകളാണ് നിറവ് മേളയിലെ കാര്ഷിക സ്റ്റാളില്കര്ഷകരുടെ ഇഷ്ട ഇനമായി മാറിയിരിക്കുന്നത് . സര്ക്കാരിന്റെ ആയിരം ദിന വാര്ഷികാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഡി ഗ്രൗണ്ടില് നടന്നുവരുന്ന നിറവ് പ്രദര്ശനവിപണനമേളയിലെ കാര്ഷിക വികസന കര്ഷക ക്ഷേമ വകുപ്പിന്റെ ജില്ലാ കൃഷിത്തോട്ടം അരിക്കുഴയുടെ സ്റ്റാളിലാണ് പൗര്ണ്ണമി ബുഷ് കുരുമുളക് തൈ വിപണത്തിനെത്തിച്ചിട്ടുള്ളത്. പ്രതിരോധശേഷി കൂടിയതും കൂടുതല്വേരുകളുള്ളതുമായ കാട്ടുതിപ്പലിയില്ഗ്രാഫ്റ്റ് ചെയ്താണ് അരിക്കുഴ ഫാമില്പൗര്ണ്ണമി ബുഷ് ഇനം ഉണ്ടാക്കിയെടുത്തിട്ടുള്ളത്. സ്ഥലപരിമിതിയുള്ളവര്ക്ക് ചെടിച്ചട്ടിയിലും  വളര്ത്താനാകുന്നഈ കുരുമുളക് ചെടി ആറു മാസത്തിനുള്ളില്തിരിയിട്ടു തുടങ്ങും. തുടര്ന്ന്  ഇതില്നിന്ന് വര്ഷം മുഴുവന്കുരുമുളക് ലഭിക്കും. അധികം ഉയരം വയ്ക്കാതെ, ശിഖരം പൊട്ടി കുറ്റിച്ചെടിയായി വളരുന്ന ഒരു കുരുമുളക് ചെടിയില്നിന്നും ഒരു വര്ഷം കുറഞ്ഞത് ഒരു കിലോ ഉണങ്ങിയ കുരുമുളക് ലഭിക്കുമെന്ന്  ഉല്പ്പാദകര്അവകാശപ്പെടുന്നു. ചാണകപ്പൊടി, എല്ലുപൊടി തുടങ്ങിയ ജൈവവളവും ഇടക്കിടെ ഇട്ട് നനച്ചു കൊടുക്കുന്നതും ഫൈട്രാന്അല്ലെങ്കില്ബോര്ഡോ മിശ്രിതം സ്പ്രേ ചെയ്യുന്നതും വിളവ് ഇരട്ടിയാക്കുംമണ്ണില്നടുകയാണെങ്കില്വലിയ കുഴിയെടുത്ത് ചകിരിതൊണ്ട്, ചാണകപ്പൊടി, ജൈവവളം  എന്നിവ നിക്ഷേപിച്ച് വശങ്ങള്ഇടിച്ചിട്ട് നികത്തിയ ശേഷം ചെറിയ കുഴിയെടുത്ത് തൈ വയ്ക്കാം.

 

 

               ചെടിച്ചട്ടിയില്കായ്ചു തുടങ്ങിയ 6 മാസം പ്രായമായ പൗര്ണ്ണമി ബുഷ് കുരുമുളക് ഇനം 250 രൂപയ്ക്കും  കൂടത്തൈ 150 രൂപയ്ക്കും വാങ്ങാവുന്നതാണ്. കൂടാതെ അരിക്കുഴ ജില്ലാ കൃഷിതോട്ടത്തില്ഉല്പാദിപ്പിച്ച ഗ്രാഫ്റ്റഡ്കുരുമുളക് ഇനങ്ങളായ കരിമുണ്ട, പന്നിയൂര്ഒന്ന് മുതല്എട്ട് വരെ, സ്റ്റാര്ആപ്പിള്‍, മുള്ളാത്ത, ബഡ്ജാജാതി തൈകള്‍ ,ബഡ്മാവ്, ബഡ്പ്ലാവ്, സപ്പോര്ട്ട, അലങ്കാര ചെടികള്തുടങ്ങിയവയും മിതമായ നിരക്കില്കര്ഷക സ്റ്റാളില്നിന്നും ലഭിക്കും.

date