Skip to main content

സംസ്ഥാന മുന്നാക്ക കമ്മീഷൻ മുഖ്യമന്ത്രിയ്ക്ക് റിപ്പോർട്ട് നൽകി

 

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിലും നിശ്ചിത ശതമാനം സംവരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ലഭ്യമാക്കണമെന്ന ശുപാർശകളും നിർദ്ദേശങ്ങളുമടങ്ങിയ റിപ്പോർട്ട് സംസ്ഥാന മുന്നാക്ക കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു.

ജസ്റ്റിസ് എ.വി.രാമകൃഷ്ണപിള്ള ചെയർമാനും ഡോ.വി.എം.ഗോപാലമേനോൻ മെമ്പർ സെക്രട്ടറിയും ഡോ.കുര്യാസ് കുമ്പളക്കുഴി അംഗവുമായ കമ്മീഷനാണ് റിപ്പോർട്ട് നൽകിയത്. കമ്മീഷന്റെ കാലാവധി ഫെബ്രുവരി 24 ന് അവസാനിച്ചു.

പി.എൻ.എക്സ്. 715/19

date