Skip to main content

മുച്ചക്രവാഹന വിതരണം നടത്തി

അങ്കമാലി: അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ 2018-19 സാമ്പത്തികവര്‍ഷത്തെ ഭിന്നശേഷിക്കാര്‍ക്കുള്ള  മുച്ചക്ര വാഹനത്തിന്റെ  വിതരണം നടത്തി.  അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ വിതതരണോദ്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍ വിതരണം നടത്തി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എട്ട്  ഗ്രാമപഞ്ചായത്തുകളില്‍ നിന്ന് അര്‍ഹരായ പതിനൊന്ന് പേര്‍ക്കാണ് മുച്ചക്രവാഹനം ലഭിച്ചത്.  12 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയത്.  

date