അങ്കമാലി എക്സൈസ് റേഞ്ച് ഓഫീസ് ഉദ്ഘാടനം ഇന്ന് (26ന്)
കാക്കനാട് : അങ്കമാലി എക്സൈസ് റേഞ്ചിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും എറണാകുളം ജില്ലാ എക്സൈസ് വയര്‍ലെസ് സംവിധാനത്തിന്റെ ഉദ്ഘാടനവും ഇന്ന് (ഫെബ്രുവരി 26) വൈകീട്ട് അഞ്ച് മണിക്ക് എക്സൈസ് വകുപ്പ് മന്ത്രി ടി. പി. രാമകൃഷ്ണന് നിര്‍വ്വഹിക്കും.
എം.എല്‍.എ റോജി എം. ജോണിന്റെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇന്നസെന്റ് എം.പി വിശിഷ്ടാതിഥി ആയിരിക്കും. എക്സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്, മുന്‍മന്ത്രി ജോസ് തെറ്റയില്‍, അങ്കമാലി ബ്ലോക്ക് പ്രസിഡന്റ് പി.ടി പോള്‍, മുന്‍ എം.എല്‍.എ പി. ജെ ജോയ്, അങ്കമാലി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ഗ്രേസി, ജില്ലാ പഞ്ചായത്തംഗങ്ങളായ സാംസണ് ചാക്കോ, കെ.വൈ ടോമി, തുറവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. വൈ. വര്‍ഗ്ഗീസ്, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണന്, കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് ഷാജു വി. തെക്കേക്കര, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് റീന രാജന്, അഡീഷണല്‍ എക്സൈസ് കമ്മീഷ്ണര്‍മാരായ ഡി. രാജീവ്, എ. വിജയന്, എന്‍.എസ് സലീം കുമാര്‍, പി.ഡബ്ല്യൂ.ഡി ബില്‍ഡിംഗ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ മുഹമ്മദ് .എ, വാര്‍ഡ് കൗണ്‍സിലര്‍ കെ. കെ. സലി, എം.എ.കെ ഫൈസല്‍, കെ.കെ ഷിബു, സി.ബി. രാജന്, കെ.എസ്. ഷാജി, പി.എന്‍. സതീശന്, കെ.സി ജോസ്, ബേബി വി. മുണ്ടാടന്‍, എം.കെ അലി, ബേബി പാറേക്കാട്ടില്‍, ടോണി പറപ്പള്ളി, പി.സി വര്‍ഗ്ഗീസ്, എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ കെ. ചന്ദ്രപാലന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
- Log in to post comments