Post Category
പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധിയുടെ ജില്ലാതല ഉദ്ഘാടനം
അങ്കമാലി : ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പ്രധാനമന്ത്രി കിസ്സാന്‍ സമ്മാന്‍ നിധിയുടെ ജില്ലാതല ഉദ്ഘാടനം റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് പി. ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്തെ കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് സമഗ്രമായ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറകണമെന്ന് എം. എല്‍. എ. ആവശ്യപ്പെട്ടു.
ജില്ലാകൃഷി ഓഫീസര്‍ സജി വര്‍ഗീസ് പദ്ധതി വിശദീകരിച്ചു. അങ്കമാലി ബ്ലോക്കിലെ കറുകുറ്റി, മൂക്കന്നൂര്‍, തുറവൂര്‍, മഞ്ഞപ്ര, അയ്യമ്പുഴ, മലയാറ്റൂര്‍, കാഞ്ഞൂര്‍, കാലടി, അങ്കമാലി നഗരസഭ എന്നി കൃഷിഭവനുകളില്‍ പദ്ധതിക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നുണ്ട്.
date
- Log in to post comments