Skip to main content

അസിസ്റ്റന്റ് കലക്ടര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു

 

സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി കല്യാശ്ശേരി പ്രാദേശിക കേന്ദ്രത്തിലെ വിദ്യാര്‍ഥികളുമായി അസിസ്റ്റന്റ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സംവദിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനുള്ള പ്രായോഗിക സമീപനങ്ങള്‍ എന്തൊക്കെയെന്ന് അദ്ദേഹം വിശദീകരിച്ചു. നല്ല രീതിയിലുള്ള ആസൂത്രണവും ടൈം മാനേജ്‌മെന്റും ഇതിന് ആശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ടാലന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍, സിവില്‍ സര്‍വീസ് പ്രിലിമിനറി ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളുമായാണ് അദ്ദേഹം സംസാരിച്ചത്. സിവില്‍ സര്‍വീസുമായി ബന്ധപ്പെട്ട വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി. പ്രാദേശിക കേന്ദ്രം കോ-ഓര്‍ഡിനേറ്റര്‍ പ്രഫ. കെ പ്രസീദ് സംസാരിച്ചു. 

 

date