അതിജീവനം ഡോക്യുഫെസ്റ്റ് 2019 ന് തൃക്കരിപ്പൂരില്‍ തുടക്കമായി
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'അതിജീവനം ഡോക്യുഫെസ്റ്റ്' പ്രമുഖ സിനി ഡോക്യുമെന്ററി സംവിധായകന് ഫാറൂഖ് അബ്ദുള്‍ റഹ്മാന് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍ തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ടി.വി കുഞ്ഞികൃഷണന്‍ അധ്യക്ഷത വഹിച്ചു. ഡോക്യുഫെസ്റ്റിന്റെ മുന്നോടിയായി നവോത്ഥാന ചിത്ര പ്രദര്‍ശനം ജില്ലാ പഞ്ചായത്തംഗം ഡോ.വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
അതിജീവനം സമൂഹത്തിന് അനിവാര്യമായ ഒന്നാണെന്നും നമ്മുടെ സമൂഹവും അന്തരീക്ഷവും അനുദിനം നമ്മള് തന്നെ മലിനമാക്കിയെന്നും അതില്‍ നിന്നും രക്ഷ നേടാന്‍ അതിജീവനം അത്യാവശ്യമാണെന്നും ഫാറൂക്ക് അബ്ദുള്‍ റഹ്മാന് പറഞ്ഞു. നല്ല വായുവും നല്ല ഭക്ഷണവും നല്ല സമൂഹ അന്തരീക്ഷവും നന്മുടെ അവകാശമാണ്. ഭാവി തലമുറയ്ക്ക് ഇവയെല്ലാം സമ്മാനിക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രളയം വന്നപ്പോള്‍ അതിജീവനത്തിലൂടെ നമ്മള് കേമന്മാരാണെന്ന് നമ്മള് തെളിയിച്ചു. ഈ അതിജീവന ശ്രമങ്ങള്‍ ഇനിയും പല മേഖലകളില്‍ തുടരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എം.വേണുകുമാര്‍ സംവിധാനം ചെയ്ത 'പ്രളയ ശേഷം ഹൃദയപക്ഷം',വി.ആര് വേണുഗോപാല്‍ സംവിധാനം ചെയ്ത 'ദേവനായകന്‍ - പ്രേം നസീര്‍', ആര്.ജയരാജ് സംവിധാനം ചെയ്ത 'കടമ്മന് പ്രകൃതിയുടെ പടയണിക്കാരന്‍' എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടത്തുന്ന ഡോക്യുഫെസ്റ്റില്‍ 15 ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. പമുഖര്‍ പങ്കെടുക്കുന്ന സംവാദം, മുഖാമുഖം തുടങ്ങിയ പരിപാടികളും നടക്കും.
ജില്ലാ പഞ്ചായത്ത് അംഗം ഡോ വി പി പി മുസ്തഫ , ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി പി വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന് സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ പി.വി അനുമോദ് നന്ദി പറഞ്ഞു.
- Log in to post comments