Post Category
സെമിനാറും പന്തിഭോജനവും
സംസ്ഥാന സര്‍ക്കരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബെട്ടു ഗോവിന്ദ പൈ സ്മാരക മന്ദിരത്തില്‍ സെമിനാറും പന്തിഭോജനവും ഇന്ന് (26) നടത്തും. മഞ്ചേശ്വരം ഗോവിന്ദപൈയുടെ മുത്തച്ഛന് സാഹുകാര്‍ നാരയണ പൈ നടത്തിയ മംഗലാപുരം പന്തിഭോജനത്തിന്റെ 180 ാം വാര്‍ഷികത്തിന്റെ സ്മരണയ്ക്കാണ് സെമിനാറും പന്തിഭോജനവും നടത്തുന്നത്. രാവിലെ 11ന് സെമിനാര്‍ ജില്ലാകള്കടര്‍ ഡോ.ഡി.സജിത്ത് ബാബു ഉദ്ഘാടനം ചെയ്യും. മഞ്ചേശ്വരം തഹസില്‍ദാര്‍ ജോണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിക്കും. പ്രമുഖ ചരിത്രകാരന് ഡോ.സി.ബാലന്, ബെല്‍ ത്തങ്ങാടി ഗവ. കോളേജ് കന്നടവിഭാഗം മേധാവി ഡോ.സുബ്രമണ്യ കെ. എന്നിവര്‍ സെമിനാറില്‍ വിഷയം അവതരിപ്പിക്കും. തുടര്‍ന്ന് പന്തിഭോജനം നടത്തും.
date
- Log in to post comments