കെയര്‍ ഹോം പദ്ധതിയിലെ മൂന്ന് ഭവനങ്ങളുടെ താക്കോല്‍ ദാനം ഇന്ന്
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി സഹകരണ വകുപ്പ് ആരംഭിച്ച കെയര്‍ ഹോം പദ്ധതി പ്രകാരം ജില്ലയില്‍ പൂര്‍ത്തിയാക്കിയ മൂന്ന് വീടുകളുടെ താക്കോല്‍ ദാനം ഇന്ന്(26) ഉച്ചയ്ക്ക് രണ്ട് മണിക്ക് കാസര്‍കോട് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയില്‍ റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഭവനങ്ങളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തോടനുബന്ധിച്ച് കെയര്‍ ഹോം പദ്ധതിയില്‍ പൂര്‍ത്തിയായ ഭവനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജില്ലാതലത്തില്‍ പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രണ്ടു മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ സ്ട്രീമിംഗ് വഴി നിര്‍വഹിക്കും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. പി.കരുണാകരന്‍ എം.പി. മുഖ്യാതിതിയായിരിക്കും. ജില്ലാകളക്ടര്‍ ഡോ.ഡി.സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും.എം.എല്‍.എ മാരായ കെ.കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷിര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
- Log in to post comments