ഉജ്ജീവന പദ്ധതി വിശദീകരണ ക്യാമ്പ്
പ്രളയദുരിതത്തില്‍പ്പെട്ട കോഴിക്കോട് കോര്‍പ്പറേഷന്‍, കോഴിക്കോട്, കുന്ദമംഗലം കൊടുവളളി, ചേളന്നൂര്‍ ബ്ലോക്കുകള്‍, രാമനാട്ടുകര, ഫറോക്ക്, മുക്കം, കൊടുവളളി മുനിസിപ്പാലിറ്റികള്‍ എന്നിവയുടെ പരിധിയിലുളളതും വ്യവസായ വകുപ്പ് നടത്തിയ പ്രളയബാധിത യൂണിറ്റുകളുടെ സര്‍വ്വേയില്‍ ഉള്‍പ്പെട്ടതുമായ സ്ഥാപനങ്ങളുടെ ഉടമകള്‍ സ്ഥാപനത്തിന്റെ പുനരുദ്ധാരണത്തിനായി ബാങ്ക് വായ്പ എടുത്താല്‍ കേരള സര്‍ക്കാര്‍ പുനരധിവാസത്തിനായി പ്രഖ്യാപിച്ച ഉജ്ജീവന പദ്ധതിയുടെ ആനൂകൂല്യം ലഭിക്കും. ഇതു സംബന്ധിച്ചുളള വിവരം മാര്‍ച്ച് ഒന്നിന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളിലെ ക്യാമ്പില്‍ ലഭിക്കും. ഫോണ്‍ - 9188127175 (കോഴിക്കോട് കോര്‍പ്പറേഷന്‍), 9188127176 ( കോഴിക്കോട് ബ്ലോക്ക് രാമനാട്ടുകര, ഫറോക്ക് മുനിസിപ്പാലിറ്റി), 9188127177 (കൊടുവളളി ബ്ലോക്ക് കൊടുവളളി മുനിസിപ്പാലിറ്റി), 9188127178 (കുന്ദമംഗലം ബ്ലോക്ക് മുക്കം മുനിസിപ്പാലിറ്റി, 9188127179 (ചേളന്നൂര്‍ ബ്ലോക്ക്).
- Log in to post comments