Post Category
വനിതാ പോളിടെക്നിക്ക് കോളേജില്‍ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം മാര്‍ച്ച് ഒന്നിന്
ഗവണ്‍മെന്റ് വനിതാ പോളിടെക്നിക്ക് കോളേജില്‍ പുതുതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്കിന്റെയും പ്രൊഡക്ഷന്‍ ആന്റ് ട്രെയിനിംഗ് സെന്റര്‍ കെട്ടിടത്തിന്റെയും ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് ഉച്ചക്ക് 12 മണിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ നിര്‍വഹിക്കും. പുതുതായി നിര്‍മ്മിച്ച ഹോസ്റ്റല്‍ കെട്ടിടം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്യും. എ.പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യാതിഥിയാവും.
date
- Log in to post comments