സോഷ്യല്‍ റൈഡേഴ്‌സ് സമ്മിറ്റും സൈക്കിള്‍ സവാരിയും നടത്തുന്നു
പത്ത് വര്‍ഷം കൊണ്ട് പത്ത് സൈക്കിളിസ്റ്റുകള്‍ എന്ന ലക്ഷ്യവുമായി 2016 മുതല്‍ ഗ്രീന്‍ കെയര്‍ മിഷന്‍ വിവിധ സംഘടനകളുടെ സഹകരണത്തോടെ നടത്തി വരുന്ന ഗ്രാന്റ് സൈക്കിള്‍ ചലഞ്ചിന്റെ ഭാഗമായി സോഷ്യല്‍ റൈഡേഴ്‌സ് സമ്മിറ്റും സൈക്കിളോളം സൈക്കിള്‍ സവാരിയും നടത്തുന്നു. ലോക സന്നദ്ധ സംഘടന ദിനമായ നാളെ ( ഫെബ്രുവരി 27) വൈകീട്ട് മൂന്ന് മണിക്ക് ബീച്ചില്‍ നടക്കുന്ന പരിപാടി കലക്ടര്‍ സാംബശിവ റാവു ഫ്‌ലാഗ് ഓഫ് ചെയ്യും. തിരുവനന്തപുരം എന്‍ജിനീയറിങ് കോളെജ് സൈക്കിള്‍ ക്യാമ്പും, ഹരിത കേരള മിഷനും, കോഴിക്കോട് ജില്ലാ ഭരണകൂടവും സംയുക്തമായാണ് പരിപാടി നടത്തുന്നത്. വിവിധ ക്യാമ്പസുകളിലൂടെ പര്യാടനം നടത്തുന്ന സൈക്കിളോളം സൈക്കിള്‍ സവാരി മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് സമാപിക്കും. സാമൂഹിക സേവനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും സൈക്കിളിസ്റ്റുകളെ സന്നദ്ധരാക്കുന്നതിനാണ് സോഷ്യല്‍ റൈഡേഴ്‌സ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്. സൈക്കിള്‍ സമ്മിറ്റില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൈക്കിള്‍ ക്ലബ്ബുകള്‍ക്കും പങ്കെടുക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്ക് ഹരിത കേരള മിഷനും കോഴിക്കോട് ജില്ലാ ഭരണകൂടവും നല്‍കുന്ന പങ്കാളിത്ത സര്‍ട്ടിഫക്കറ്റ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9745128214, 9544900129.
- Log in to post comments