Post Category
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കി സര്‍ക്കാരിന്റെ ആയിരം ദിനാഘോഷം
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷ വേദിയില്‍ വയലിന്‍ സോളൊ അവതരണവുമായി ധര്‍മ്മന്‍ മാസ്റ്റര്‍. 57 വര്‍ഷത്തെ സംഗീത പാരമ്പര്യമുള്ള വയലിന്‍ അധ്യാപകനായ ധര്‍മ്മന്‍ മാസ്റ്ററുടെ വീട് സാമ്പത്തിക ബാധ്യത കാരണം ജപ്തി ചെയ്യാനിരിക്കുകയാണ്. ജപ്തി നടപടികള്‍ ഒഴിവാക്കാനുള്ള സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചാണ് ധര്‍മ്മന്‍ മാസ്റ്റര്‍ വയലിന്‍ അവതരണവുമായി വേദിയെ സംഗീത സാന്ദ്രമാക്കിയത്. പി ഭാസ്‌കന്‍ മാസ്റ്ററുടെ താമസമെന്തേ വരുവാന്‍, തളിരിട്ട കിനാക്കള്‍, യൂസഫലി കേച്ചേരിയുടെ കടലേ നീല കടലേ, മുഹമ്മദ് റഫിയുടെ ബരിരോം ഫൂല ഫര്‍ സാവോ തുടങ്ങിയ ഗാനങ്ങളാണ് വയനിലൂടെ ആസ്വാദക ഹൃദയങ്ങളിലേക്ക് എത്തിച്ചത്.
date
- Log in to post comments