Skip to main content

ഓഫീസ് അറ്റൻഡന്റ് ഒഴിവ്/ ഡെപ്യൂട്ടേഷൻ നിയമനത്തിന്  അപേക്ഷിക്കാം

 

തിരുവനന്തപുരത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് ഓഫീസ്  അറ്റൻഡന്റിന്റെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം ലഭിക്കുന്നതിന് അപേക്ഷിക്കാം. സെക്രട്ടറിയേറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും സമാനതസ്തികകളിൽ ജോലി നോക്കുന്നവർ മാർച്ച് 20 നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം. എസ് ജംഗ്ഷൻ, തിരുവനന്തപുരം-695633 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്സ്. 730/19

date