Skip to main content

ഭവന രഹിതര്‍ക്ക് വീട്; പൊന്നാനി നഗരസഭയുടെ പ്രവര്‍ത്തനം മാതൃകപരം - ചെറിയാന്‍ ഫിലിപ്പ്

ഭവന രഹിതര്‍ക്ക് വീട് നിര്‍മ്മിക്കാന്‍ പദ്ധതി തയ്യാറാക്കിയ പൊന്നാനി നഗരസഭയുടെ പ്രവര്‍ത്തനം മാതൃകപരമാണെന്നും മുടങ്ങി കിടന്ന പല ഭവന പദ്ധതികളും ക്രോഡീകരിച്ച്  പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നത് ലൈഫ് പദ്ധതിയുടെ പ്രത്യേകതയാണെന്നും നവകേരള പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ പൊന്നാനി നഗരസഭയില്‍  1000 വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി 333 വീടുകളുടെ താക്കോല്‍ദാനവും ഗുണഭോക്തൃ വിഹിതം വിതരണവും മാലിന്യ സംസ്‌കരണ സംവിധാന വിതരണവും പൊന്നാനി ആര്‍.വി ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവ കേരളം പദ്ധതി ജനകീയ വികസന പദ്ധതികള്‍ ക്രോഡീകരിക്കാനും വേഗത്തില്‍ മുന്നോട്ട് കൊണ്ടുപോകാനുമാണ് ലക്ഷ്യം വെയ്ക്കുന്നത്. വീട്, കൃഷി, വിദ്യഭ്യാസം, വ്യവസായം, ശുചിത്യം, ജലസമൃദ്ധി, ഇതര ബൃഹത് പദ്ധതികള്‍ എന്നിങ്ങനെ പ്രളയാനന്തര കേരളം മുന്നോട്ടാണ് പോകുന്നത്. അതോടൊപ്പം പൊന്നാനിയും ഉണ്ടെന്നത് അഭിമാനകരമാണെന്നും അദ്ദേഹം പറഞ്ഞു.
 പി.എം.എ.വൈ (അര്‍ബന്‍), ലൈഫ് ഭവനപദ്ധതികളില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിക്കുന്നത്.  1000 വീടുകളിലെ 150 വീടുകളുടെ താക്കോല്‍ ദാനം ഓഗസ്റ്റില്‍  കൈമാറിയിട്ടുണ്ടായിരുന്നു. കൂടാതെ ബാക്കിയുള്ള വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
പൊന്നാനി നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങില്‍ നഗരസഭ സെക്രട്ടി എസ്. എ വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.   നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ വി. രമാദേവി സ്ഥിരസമിതി ചെയര്‍മാ•ാരായ ഷീന സുദേശന്‍, ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീര്‍, അഷ്‌റഫ് പറമ്പില്‍, റീന പ്രകാശന്‍, കൗണ്‍സിലര്‍മാരായ എം.പി നിസാര്‍, ഉണ്ണികൃഷ്ണന്‍, എ.കെ ജബ്ബാര്‍, ബാബുരാജ്, പത്മാവതി , മുന്‍സിപ്പല്‍ എന്‍ജിനീയര്‍ ജെ. സുരേഷ് കുമാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ - സാംസ്‌കാരിക നേതാക്ക•ാര്‍ ചടങ്ങില്‍ സംസാരിച്ചു.

 

date