Skip to main content

സൗജന്യ പരിശോധനയൊരുക്കി ആരോഗ്യവകുപ്പ്

 രക്ത സമ്മര്‍ദവും ഷുഗറും പരിശോധിക്കാം സൗജന്യമായി. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി തിരൂര്‍ സാംസ്‌കാരിക സമുച്ചയത്തില്‍ നടത്തുന്ന 'മികവ്' പ്രദര്‍ശനത്തില്‍ ജില്ലാ ആരോഗ്യ വകുപ്പ് ഒരുക്കിയിരിക്കുന്ന സ്റ്റാളിലാണ് സൗജന്യ പരിശോധന ഒരുക്കിയിരിക്കുന്നത്. ബോഡി മാസ് ഇന്‍ഡക്‌സ് അറിയാനുള്ള സൗകര്യവും സ്റ്റാളിലുണ്ട്. ഒആര്‍എസ് ലായനി ഉണ്ടാക്കുന്നതിനാവശ്യമായ പൊടിയും സ്റ്റാളില്‍ ലഭിക്കും.
എന്താണ് പ്രമേഹം, പ്രമേഹത്തെ ചെറുക്കാനുള്ള മാര്‍ഗങ്ങള്‍, കുരങ്ങു പനിക്കെതിരെ ജാഗ്രത, സ്തനാര്‍ബുദം, പോഷകാഹാരം കൗമാരപ്രായത്തില്‍, വയറിളക്ക രോഗങ്ങളും പാനീയ ചികിത്സയും തുടങ്ങിയ വിഷയങ്ങളിലുളള ലഘുലേഖകളും വിതരണത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ജീവിതശൈലി രോഗങ്ങളെ നിയന്തിക്കാന്‍ നാരുള്ള ഭക്ഷണം കൊണ്ടുള്ള ഗുണങ്ങള്‍, രോഗങ്ങളെ ചെറുക്കാന്‍ ആന്റി- ഓക്സിഡന്റുകള്‍ എങ്ങനെ സഹായിക്കും, ദന്തക്ഷയം ഉണ്ടാകുന്നതെങ്ങനെ, കൊളസ്ട്രോള്‍ എങ്ങനെ നിയന്തിക്കാം, ദന്തക്ഷയം ഉണ്ടാകുന്നതെങ്ങനെ തുടങ്ങിയ വിഷയങ്ങളെകുറിച്ചുള്ള വിവരണങ്ങളും സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് രംഗത്തും മുന്നേറാനാവണം- വി. അബ്ദുറഹിമാന്‍ എം.എല്‍.എ പൊതു വിദ്യാലയങ്ങളില്‍ ഭൗതിക സൗകര്യങ്ങള്‍ക്കൊപ്പം അക്കാദമിക് രംഗത്തും മുന്നേറാനാവണമെന്ന് വി .അബ്ദുറഹിമാന്‍ എം.എല്‍.എ. ഇക്കാര്യത്തില്‍ സ്‌കൂള്‍ പി.ടി.എ കള്‍ക്ക് കാര്യമായ ഇടപെടല്‍ നടത്താനാവുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിന്റെ 1000 ദിനങ്ങളുടെ ആഘോഷ പരിപാടി 'മികവി'ന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും നാഷനല്‍ പാരന്റ്‌സ് അസോസിയേഷന്റെയും ആഭിമുഖ്യത്തില്‍  സംഘടിപ്പിച്ച പൊതു വിദ്യാഭ്യാസ സംരക്ഷണത്തില്‍ പി.ടി.എ കളുടെ പങ്ക് എന്ന സെമിനാര്‍  ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എല്‍.എ.
മികച്ച അക്കാദമിക സൗകര്യങ്ങളാണ്  പൊതുവിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ ഒരുക്കുന്നത്. പ്രാഥമിക തലം മുതല്‍ ഉന്നത വിദ്യാഭ്യാസ രംഗം വരെ സമഗ്രമായ പരിഷ്‌കാരമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എം.എല്‍.എ പറഞ്ഞു. തിരൂര്‍ നഗരസഭ ചെയര്‍മാന്‍ കെ.ബാവ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരൂര്‍ തഹസില്‍ദാര്‍ പി.വി.സുധീഷ്, നാഷനല്‍ പാരന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ചെയര്‍മാന്‍ അഡ്വ.പ്രകാശ് പി.തോമസ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എം.മണി എന്നിവര്‍ സംസാരിച്ചു. നാഷനല്‍ പാരന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ മുജീബ് താനാളൂര്‍ സ്വാഗതവും നിസാര്‍ കാടേരി നന്ദിയും പറഞ്ഞു.

 

date