Skip to main content

ആശ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു

ജില്ലയില്‍ ഫെബ്രുവരി 28ന് മലപ്പുറം ടൗണ്‍ഹാളില്‍ നടക്കുന്ന ആശഫെസ്റ്റ് ലോഗോ ജില്ലാകലക്ടര്‍ അമിത് മീണ എന്‍.എച്ച.്എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ ഷിബുലാലിന് നല്‍കി പ്രകാശനം ചെയ്തു. ആശമാര്‍ നല്‍കുന്ന സേവനങ്ങളും ആശമാര്‍ സമൂഹത്തില്‍ നടത്തുന്ന ഇടപെടലുകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുകയാണ് ഫെസ്റ്റിന്റെ ലക്ഷ്യം. ആശഫെസ്റ്റിന്റെ മുന്നോടിയായി  പഞ്ചായത്തുകളില്‍ ആശമാര്‍ പ്രചരണപരിപാടികളും പ്രത്യേക ആരോഗ്യ ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. ജില്ലയില്‍ നിലവില്‍ 3300 ആശമാരാണുളളത്. തിരുവാതിരക്കളി, ഒപ്പന, സ്‌കിറ്റ് നാടന്‍പാട്ട്, ലളിതഗാനം പ്രച്ഛന്നവേഷം  തുടങ്ങിയ കലാപരിപാടികളോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

 

date