Skip to main content

ആയിരം നല്ല ദിനങ്ങള്‍; ആഘോഷ പരിപാടികള്‍ക്ക് ഇന്ന് സമാപനം

 

സംസ്ഥാന സര്‍ക്കാറിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ നടക്കുന്ന പരിപാടികള്‍ക്ക് ഇന്ന് (ഫെബ്രുവരി 27) സമാപനമാകും. 20 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ആയിരം ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചത്. പ്രശസ്ത ഗായകന്‍ ഹരിഹരന്‍ അവതരിപ്പിച്ച ഗസല്‍, വിവിധ വിഷയങ്ങളെ അധികരിച്ചുള്ള വികസന സെമിനാറുകള്‍, പ്രമുഖര്‍ സംവിധാനം ചെയ്ത ശ്രദ്ധേയമായ ഡോക്യുമെന്ററികള്‍, നാടകം, മ്യൂസിക് ഫ്യൂഷന്‍, നാടന്‍പാട്ട്, വിവിധ കലാപരിപാടികള്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞ സദസ്സില്‍ കയ്യടി നേടി. വിവിധ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ഉത്പന്ന പ്രദര്‍ശന വിപണന മേള കാണാനും  സാധനങ്ങള്‍ വാങ്ങാനും വന്‍ ജനാവലിയാണ് ബീച്ചിലൊരുക്കിയ പവലിയനില്‍ എത്തിയത്.  
ഇന്ന് വൈകീട്ട് 4.30 ന് എം.പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത പൊന്‍കുന്നം വര്‍ക്കി, പി.ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത എന്‍.പി മുഹമ്മദ്, വി.ആര്‍ ഗോപിനാഥിന്റെ ദേവനായകന്‍ എന്നീ ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് രോഷ്നി മേനോനും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും അരങ്ങിലെത്തും. 

date