Post Category
ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 27)
വൈദ്യുതി വിതരണം മെച്ചപ്പെടുത്തുന്നതിന് സന്‍ദ് ആദര്‍ശ് ഗ്രാമയോജന പ്രകാരം അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 27) വൈദ്യുതിവകുപ്പ് മന്ത്രി എം.എം. മണി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് അഞ്ചുതെങ്ങ് മത്സ്യസംഘം ഹാളില്‍ ചേരുന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.എ.സമ്പത്ത് എം.പി അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാബീഗം, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുഭാഷ്, അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റി സൈമണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
(പി.ആര്‍.പി. 303/2019)
date
- Log in to post comments