Skip to main content

ഹരിതനിയമ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു

ഹരിതകേരളം മിഷനും കിലെയും സംയുക്തമായി ജില്ലാതല ഹരിതനിയമ ബോധവത്കരണ പരിശീലനം സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി നവകരേളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ദൈനംദിനം മലിനമാക്കപ്പെടുന്ന പ്രകൃതിയെ രക്ഷിക്കാന്‍ ഹരിതനിയമത്തിന്റെ ആവശ്യകത വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു.
ഹരിതചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും പരിശീനം നല്‍കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഹരിത ചട്ടവുമായി ബന്ധപ്പെട്ട വിവിധ നിയമങ്ങളെക്കുറിച്ച് പ്രഗത്ഭര്‍ ക്ലാസെടുത്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഡി. ഹുമയൂണ്‍, തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റ്റി. ഷാജി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.
(പി.ആര്‍.പി. 304/2019)

 

date