Skip to main content

കോഴിമാലിന്യ സംസ്‌കരണ പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ

കൊയിലാണ്ടി നഗരം കോഴി മാലിന്യമുക്തമാക്കി മാറ്റുന്നതിന് ബൃഹത് പദ്ധതിയുമായി നഗരസഭ.  കൊയിലാണ്ടി നഗരത്തിലെ കോഴിക്കടകളില്‍ ഉണ്ടാകുന്ന അറവ് മാലിന്യം പൂര്‍ണ്ണമായും ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള ബൃഹത് പദ്ധതിയാണ് നഗരസഭ ആവിഷ്‌ക്കരിച്ചിട്ടുളളത്.  ഇതിന്റെ ഭാഗമായി ഫ്രഷ് കട്ട് താമരശ്ശേരി എന്ന സ്ഥാപനവുമായുള്ള കരാര്‍ കൈമാറ്റവും ആദ്യ ഫ്രീസര്‍ വിതരണവും നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍ നിര്‍വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ വി.കെ പത്മിനി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അംഗങ്ങളായ എന്‍. കെ.ഭാസ്‌കരന്‍, ദിവ്യ ശെല്‍വരാജ്, അജിത വി.കെ, ഷിജു മാസ്റ്റര്‍,  കൗണ്‍സിലര്‍മാരായ വി.പി ഇബാഹിം കുട്ടി, ഷീബ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ എം. സുരേന്ദ്രന്‍ സ്വാഗതവും നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ മജീദ് നന്ദിയും പറഞ്ഞു.

date