വികസന സെമിനാര്‍ ഇന്ന്(ഫെബ്രുവരി 25)
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി റോഡ് ആക്‌സിഡന്റ് ആക്ഷന്‍ ഫോറവും( റാഫ്) ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സെമിനാര്‍ ഇന്നു ( ഫെബ്രുവരി 25) രാവിലെ 10ന്തിരൂര്‍ സാമന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. ഗതാഗത രംഗത്തെ നേട്ടങ്ങളും മാറ്റങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാര്‍ തിരൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ.ബാവ ഹാജി ഉദ്ഘാടനം ചെയ്യും.റാഫ് സംസ്ഥാന പ്രസിഡന്റ് കെ.എം അബ്ദു അധ്യക്ഷതവഹിക്കും. തിരൂര്‍ ആര്‍.ഡി.ഒ എന്‍.എം മെഹറലി മുഖ്യാതിഥിയായിരിക്കും. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ഹരീഷ്, ശാസ്ത്രസാഹിത്യപരിഷത്ത് സെക്രട്ടറി കെ കെ ജനാര്‍ദ്ദനന്‍, മലപ്പുറം സ്പിന്നിങ് മില്‍ ചെയര്‍മാന്‍ പാലൊളി അബ്ദുറഹ്മാന്‍, തിരൂര്‍ ജോയന്റ് ആര്‍ ടി ഒ തോമസ് ജോര്‍ജ്ജ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി അയ്യപ്പന്‍, പോലീസ് ഇന്‍സ്‌പെക്ടര്‍ സുമേഷ് എന്നിവര്‍ സംസാരിക്കും.
- Log in to post comments