Skip to main content

അതിജീവനം ചലച്ചിത്രോത്സവം ഇന്ന് തുടങ്ങും

സംസ്ഥാന മന്ത്രിസഭയുടെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക്ക് റിലേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രശ്മി ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ അതിജീവനം പ്രമേയമാക്കി  നടത്തുന്ന ചലച്ചിത്രോത്സവത്തിന് ഇന്ന് ( ഫെബ്രുവരി 25 ) തുടക്കമാവും.
    മലപ്പുറം നഗരസഭാ ടൗണ്‍ഹാളില്‍വൈകീട്ട് അഞ്ചിനാണ്പരിപാടി. ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട   അഞ്ച്  വിഖ്യാത സിനിമകളും എട്ട് ഡോക്യുമെന്ററികളുമാണ് പ്രദര്‍ശിപ്പിക്കുന്നത്. ജബ്ബാര്‍ പട്ടേല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിച്ച ഡോ. ബാബാ സഹെബ് അംബേദ്കര്‍  ആണ് ഉദ്ഘാടന ചിത്രം. ഔദ്യോഗിക ഉദ്ഘാടനം  26 ന് വൈകീട്ട് അഞ്ചിന് ചലച്ചിത്ര താരം അനുമോള്‍ നിര്‍വഹിക്കും. 27 ന് വൈകീട്ട് നടക്കുന്ന ഓപ്പണ്‍ ഫോറത്തില്‍ പ്രമുഖ ചലച്ചിത്ര സംവിധായകര്‍ പങ്കെടുക്കും. പ്രവേശനം സൗജന്യമാണ്.

 

date