സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ പൊന്നാനി നഗരസഭയില്‍ 1000 വീടുകള്‍
സര്‍ക്കാരിന്റെ ആയിരം ദിനത്തില്‍ പൊന്നാനി നഗരസഭയില്‍ 1000 വീടുകള്‍ നിര്‍മ്മിക്കുന്നു. കൂടാതെ എല്ലാവര്ക്കും സൗജന്യമായി മാലിന്യ സംസ്കരണ സംവിധാനവും നല്കുന്നു. പി.എം.എ.വൈ (അര്‍ബന്‍), ലൈഫ് ഭവനപദ്ധതികളില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച 333 വീടുകളുടെ താക്കോല്‍ദാനവും ഗുണഭോക്തൃ സംഗമവും ഇന്ന് (ഫെബ്രുവരി 25) ആര്.വി ഹാളില്‍ വെച്ച് നവകേരള കര്‍മ്മപദ്ധതി സംസ്ഥാന കോ - ഓഡിനേറ്റര്‍ ചെറിയന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.
പൊന്നാനി നഗരസഭ ചെയര്മാന് സി.പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനാകുന്ന ചടങ്ങില്‍ നഗരസഭ സെക്രട്ടി എസ്. എ. വിനോദ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. നഗരസഭാ കൗണ്‍സിലേഴ്സായ ഷീന സുദേശന്‍, വി.രമാദേവി, ഒ.ഒ ഷംസു, ടി. മുഹമ്മദ് ബഷീര്‍, അഷ്റഫ് പറമ്പില്‍, റീന പ്രകാശന്, എം.പി നിസാര്‍, ഉണ്ണികൃഷ്ണന്, എ.കെ ജബ്ബാര്‍, ബാബുരാജ്, പത്മാവതി , മുന്‍സിപ്പല്‍ എഞ്ചിനീയര്‍ ജെ. സുരേഷ് കുമാര്‍ തുടങ്ങി വിവിധ രാഷ്ട്രീയ - സാംസ്കാരിക നേതാക്ക•ാരും ചടങ്ങില്‍ സംസാരിക്കും. 1000 വീടുകളിലെ 150 വീടുകളുടെ താക്കോലുകള്‍ കൈമാറി കഴിഞ്ഞു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
- Log in to post comments